Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിഡിഎ ചെയർമാനായി അഡ്വ.വി.സലീം 12ന് ചുമതലയേൽക്കും:

കൊച്ചി: ജിസിഡിഎ ചെയർമാനായി അഡ്വ.വിസലീമിനെ സർക്കാർ നിയമിച്ചു. 12ന് രാവിലെ 10 മണിക്ക് ചുമതലയേൽക്കും. സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗവും ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു. വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്‍റെ ഭാഗമായി ജയിൽ വാസവും മർദ്ദനവും നേരിടേണ്ടി വന്നിട്ടുണ്ട്, വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നിരക്ക് നിലനിർത്താനായി നടത്തിയ സമരത്തിനിടയിൽ ഗുണ്ടാ സംഘത്തിന്‍റെ വധ ശ്രമത്തിൽ നിന്നും രക്ഷപെട്ട് ദീർഘ കാലം ചികിത്സയിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ സലീം ഭാരതീയ വിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ആലുവ നഗരസഭ മുൻ വൈസ് ചെയർമാനായ വി.സലിം, ടിസിസി ഡയറക്ടർ ബോർഡ്‌ അംഗവും, സി എം ആർ എൽ, ശ്രീ ശക്തി പേപ്പർ മിൽസ്, ആലുവ റെയിൽവേ ഗുഡ്‌ഷെഡ്, എഫ് ഐ ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയൻ, ലോട്ടറി സെല്ലേഴ്സ് & ഏജന്‍റ്സ് യൂണിയൻ എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ്.

saleemgdca-1

എടത്തല അൽ അമീൻ കോളേജിൽ നിന്നും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് പ്രവർത്തനം ആരംഭിച്ചു. കളമശ്ശേരി സെന്‍റ് പോൾസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, എംജി സർവകലാശാല യൂണിയൻചെയർമാൻ, സർവകലാശാല സ്റ്റുഡന്‍റ്സ് കൌൺസിൽ ജനറൽ സെക്രട്ടറി, കൊച്ചിൻ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം, എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്‌, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ആലുവ സ്വദേശിയാണ് സലീം. പിതാവ്, അബൂബക്കർ റിട്ട. കളമശ്ശേരി അപ്പോളോ ടയേഴ്‌സ്
മാതാവ്, ഹസീന റിട്ട.ബിഎസ്എൻഎൽ ഉദ്യോഗസ്ഥ അസ്മ ബീവിയാണ് ഭാര്യ, മകൾ, നിദാ ഫാത്തിമ ആലുവ ക്രൈസ്‌തവ മഹിളാലയം വിദ്യാർത്ഥിനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+