ഉണിച്ചിറയിൽ വെള്ളക്കെട്ട്: കൈയൊഴിഞ്ഞ് നഗരസഭ, മഴയില്‍ വെള്ളം കയറിയത് 12 വീടുകളില്‍!
കളമശേരി: ഉണിച്ചിറ മനാത്ത്പാടം റോഡിൽ സെന്റ് ജോസഫ് കോൺവെന്റിലേക്കുള്ള വഴിയിൽ താമസിക്കുന്ന 12 ഓളം വീടുകളിൽ വെള്ളം കയറി. കുട്ടികളടക്കം പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നഗരസഭ ഓഫീസിൽ അറിയിച്ചെങ്കിലും ആര്യോഗ്യ വിഭാഗം സന്ദർശനം നടത്തി തിരിച്ചു പോയി. വെള്ളക്കെട്ട് പരിഹരിക്കാനായി നഗരസഭയുടെ ഭാഗത്ത് നിന്ന് ഒന്നും ചെയ്യാത്തതിനെത്തുടർന്ന് പ്രദേശത്തെ സി പി എം പ്രവർത്തകർ മുൻ എംഎൽഎ എ.എം. യൂസഫിനെ അറിയിച്ചു.
അദ്ദേഹം സ്ഥലത്തെത്തി വിവരമറിയിച്ചതിനെ തുടർന്ന് ഏലൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി വെള്ളം പമ്പ് ചെയ്ത് വറ്റിക്കുകയായിരുന്നു. തുടർന്ന് വാഴക്കാല വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. മുൻ കൗൺസിലർമാരായ എം.എസ്.സൈമൻ, ദിലീപ് തുടങ്ങിയവർ പങ്കാളികളായി. വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനായി അടുത്ത ദിവസം എ.എം.യൂസഫിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം ചേരാൻ തീരുമാനിച്ചു.

കളമശേരി നഗരസഭയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ രാജിവച്ചതിനാൽ ആരോഗ്യ വിഭാഗം കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ലെന്ന് മുൻ കൗൺസിലർ എം.എസ്. സൈമൺ പറഞ്ഞു. നഗരസഭ അധ്യക്ഷയെ ബസപ്പെട്ടപ്പോൾ തനിക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications