Get Updates
Get notified of breaking news, exclusive insights, and must-see stories!

AMMA യിൽ നിന്ന് രാജിവെച്ചത് ഭാവനയും രമ്യ നമ്പീശനും മാത്രം: മറ്റുള്ളവർ? തർക്കം രൂക്ഷമാകുന്നു...

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച ന​ടി​മാ​രു​ടെ എ​ണ്ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്നു. അ​മ്മ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത് സം​ബ​ന്ധി​ച്ച് ഭാ​വ​ന​യു​ടേ​യും ര​മ്യ ന​മ്പീ​ശ​ന്‍റേ​യും പ​രാ​തി മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളു​വെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞി​രു​ന്നു. നാ​ല് പേ​ർ രാ​ജി​വെ​ച്ച് പ​റ​ഞ്ഞെ​ങ്കി​ലും ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് രാ​ജി​വെ​ച്ച​തെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി ന​ടി പ​ത്മ​പ്രി​യ രം​ഗ​ത്തെ​ത്തി​യ​തോ​ടെ രാ​ജി​യു​ടെ എ​ണ്ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ സി​നി​മ മേ​ഖ​ല​യി​ൽ മൂ​ർഛി​ക്കു​ക​യാ​ണ്. നാ​ല് പേ​രി​ല്‍ ര​മ്യ​യ്ക്കും ഭാ​വ​ന​യ്ക്കും പു​റ​മേ റി​മ ക​ല്ലി​ങ്ക​ലും ഗീ​തു മോ​ഹ​ന്‍ദാ​സും രാ​ജി​ക്ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ട്. ഇ ​മെ​യി​ലാ​യാ​ണ് രാ​ജി സ​മ​ര്‍പ്പി​ച്ച​തെ​ന്നും രാ​ജി​ക്ക​ത്ത് കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​ത്മ​പ്രി​യ പ്ര​തി​ക​രി​ച്ചു.

AMMA

അ​മ്മ ഭാ​ര​വാ​ഹി​ത്വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​വ​തി​യെ ആ​രും പി​ൻ​വ​ലി​ച്ചി​ല്ലെ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ദ​വും പ​ത്മ പ്രി​യ ത​ള്ളി. അ​മ്മ​യി​ല്‍ ജ​നാ​ധി​പ​ത്യ​മു​ണ്ടെ​ന്നും ആ​ര്‍ക്കും മ​ത്സ​രി​ക്കാ​മെ​ന്നും പാ​ര്‍വ​തി എ​ന്തു​കൊ​ണ്ട് അ​ത് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് മോ​ഹ​ന്‍ലാ​ല്‍ പ്ര​തി​ക​രി​ച്ച​ത്. ഇ​പ്പോ​ഴും ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് പാ​ര്‍വ്വ​തി വ​രാ​ന്‍ ത​യ്യാ​റാ​യാ​ല്‍ സ​ന്തോ​ഷ​മാ​ണെ​ന്നും മോ​ഹ​ന്‍ലാ​ല്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഈ ​വാ​ക്കു​ക​ള്‍ സ​ത്യ​മ​ല്ല. അ​മ്മ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍വ​തി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. അ​മ്മ സെ​ക്ര​ട്ട​റി​യെ​യാ​ണ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ സെ​ക്ര​ട്ട​റി പാ​ര്‍വ​തി​യെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളെ മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ല്‍ ബോ​ഡി ചേ​ര്‍ന്ന​തെ​ന്നും പ​ത്മ​പ്രി​യ വ്യ​ക്ത​മാ​ക്കി.

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന് കാ​ര്യം അ​ജ​ണ്ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​മ്മ സം​ഘ​ട​ന​യു​ടെ ഷോ​യി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ സ്കി​റ്റ് സം​ഘ​ടി​പ്പി​ച്ച​തി​നെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ബ്ലാ​ക്ക് ഹ്യൂ​മ​റാ​ണെ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍ലാ​ലി​ന്‍റെ മ​റു​പ​ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+