എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചത്ത മൃഗങ്ങളുടെ സംസ്കരണം പൂർണമായി; കൊച്ചിയിൽ സംസ്കരിച്ചത് 22685 മൃഗങ്ങളുടെ ജഡം

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രളയത്തിൽ ചത്ത മൃഗങ്ങളുടെ സംസ്കരണം പൂർണമായി. 22685 മൃഗങ്ങളുടെ ജഡങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. കളമശ്ശേരി എച്ച്. എം.ടി കോളനിയിലെ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. ഇതുവരെ 940 പശുക്കളുടെയും 280 ആടുകളുടെയും 4425 പന്നികളുടെയും ജഡങ്ങൾ സംസ്കരിച്ചു. കോഴി, താറാവ് ഇനത്തിൽ പെട്ട 16278 പക്ഷികളെയും പട്ടി പൂച്ച ഇനത്തിൽ പെട്ട 762 മൃഗങ്ങളുടെ ജഡങ്ങളും സംസ്കരിച്ചു.

<strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി</strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ പ്രവർത്തനമാണ് സംസ്കരണം പൂർണമാക്കാൻ കഴിഞ്ഞതെന്ന് നോഡൽ ഓഫീസർ പി.എൻ. ശ്രീനിവാസൻ പറഞ്ഞു. ഇതു വഴി പകർച്ചാവ്യാധികളെ പൂർണമായും തടയാൻ കഴിഞ്ഞു. ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് സംസ്കരണം നടത്തിയത്. മൃഗാവശിഷ്ടങ്ങൾ കത്തിക്കുകയും മറ്റുള്ളവ കുഴിച്ചു മൂടുകയുമായിരുന്നു. ഉദ്യോഗസ്ഥർ രാത്രിയും പകലും സമയം ചെലവഴിച്ചാണ് സംസ്കരണം പൂർണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ മൂലനഗരം, ആലങ്ങാട്, ആലുവ, കുന്നുകര, പുത്തൻവേലിക്കര, വരാപ്പുഴ, പറവൂർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും മൃഗാവശിഷ്ടങ്ങൾ എത്തിയത്. 48 ടോറസുകളിലാണ് മാലിന്യം എത്തിയത്. സംസ്കരണത്തിനായി എട്ട് ജെ.സി.ബികളും ഉപയോഗിച്ചു.

Animals

മലിനമായ ഭക്ഷ്യവസ്തുക്കളുടെ സംസ്കരണം പുരോഗമിക്കുകയാണ്. സിവിൽ സപ്ലൈസ് വിതരണ കേന്ദ്രങ്ങളിലെ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളുടെ സംസ്കരണമാണ് പ്രധാനമായും നടക്കുന്നത്. പറവൂർ, വരാപ്പുഴ, ആലങ്ങാട്, കീഴ്മാട്, കോട്ടുവള്ളി കരുമാല്ലൂർ പഞ്ചായത്തുകളിൽ നിന്നുമാണ് ഇത്തരം മാലിന്യങ്ങൾ കൂടുതലുള്ളത്. പറവൂർ മുനിസിപ്പാലിറ്റിയിലെ മാത്രം 50 ലോഡ് മാലിന്യങ്ങൾ സംസ്കരിച്ചു. ഇതു വരെ ഏകദേശം 10,000 ടൺ മാലിന്യങ്ങൾ സംസ്കരിച്ചു.

Ernakulam
English summary
Ernakulam Local News about animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X