• search

പ്രളയ ദുരന്തബാധിതരോട് പക്ഷം ചേര്‍ന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ്; തന്റെ കാര്‍ ലേലം ചെയ്യുന്നു, ഇനി ഇന്നോവയ്ക്ക് പകരം മാരുതി കാറിൽ യാത്ര

  • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൊച്ചി: പ്രളയദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവര്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളില്‍ പങ്കുചേരുന്നതിനും വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഒന്നരവര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആര്‍ച്ച്ബിഷപ്പ്‌സ് ഹൗസിലെ ചെറിയ മാരുതി കാറില്‍ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു.

    വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ


    അതിരൂപതയില്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികള്‍ക്കായി വകയിരുത്തണം എന്നും കഴിഞ്ഞദിവസം പള്ളികളില്‍ ആര്‍ച്ച്ബിഷപ്പ് തന്നെ പുറത്തിറക്കിയ ഇടയലേഖനം വായിച്ചിരുന്നു.

    Dr. Joseph Kalathiparambil

    ഇന്നോവ കാര്‍ ലേലം ചെയ്തു അതില്‍ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിര്‍മ്മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒഎല്‍എക്‌സ് ആപ്ലിക്കേഷനില്‍കാറിന്റെ വിശദവിവരങ്ങള്‍ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാര്‍എറണാകുളം മറൈന്‍ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഇന്ന് (3.9 18) മുതല്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയുള്ള സമയങ്ങളില്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് അതിരൂപത ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററെ സമീപിക്കാവുന്നതാണ്.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF

    Account number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08


    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Ernakulam Local News about Archbishop

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more