ഫര്‍ണിച്ചര്‍ കയറ്റിവന്ന ഓട്ടോ മറിഞ്ഞു: ഡ്രൈവർ മരിച്ചു, അപകടം പുലര്‍ച്ചെ കുന്ദംകുളത്തിന് സമീപം!
പറവൂർ: ഫർണിച്ചർക്കയറ്റി പട്ടാമ്പിയ്ക്കു പോയ പെട്ടിഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ ആള ന്തുരുത്ത് മാക്കാപറമ്പിൽ ചിദംബരന്റെ മകൻ വിജീഷ് (37) മരിച്ചു. പുലർച്ചെ കുന്ദംകുളത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.പുലർചെ മൂന്നു മണിയോടെ വീടിന് സമീപത്ത് നിന്നും ഫർണിച്ചർ കയറ്റിയ വണ്ടിയുമായി പട്ടാമ്പിയിലേക്കു തിരിച്ചതായിരുന്നു.

ഉറങ്ങി പോയതാകം അപകടത്തിന് കാരണമെന്നു കരുതുന്നു. രാത്രിയിൽ ഫുടുമ്പോൾ മത്സരം കണ്ടിരിയ്ക്കുകയായിരുന്നു. അതിനു് ശേഷമാണ് മൂന്നു മണിയോടെ വണ്ടിയുമായി പോയത്.അഞ്ചരയോടെയാണ് അപകടം നാട്ടുക്കാർ കണ്ടത്. ഓട്ടോറിക്ഷ ഉയർത്തി വിജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. അവിവാഹിതനാണ്. മാതാവു പരേതയായ ഗിരിജ.സഹോദരി വിജി മോൾ.












Click it and Unblock the Notifications