എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്ക് വായ്പക്ക് ഇരട്ടി പലിശ വാഗ്ദാനം: മരട് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ സംഘം

  • By Desk
Google Oneindia Malayalam News

കാക്കനാട്: മരട് സര്‍വീസ് സഹകരണ ബാങ്കില്‍ കിടപ്പാടം പണയപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയ വായ്പാ തുക ഇരട്ടി പലിശ വാഗ്ദാനം നല്‍കി ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്തതായി പരാതി. നഗരസഭ പ്രദേശത്തെ 80ല്‍പ്പരം പട്ടിക വിഭാഗക്കാരാണ് സംസ്ഥാന പട്ടികജാതി- വര്‍ഗ കമീഷന് പരാതി നല്‍കിയത്. രണ്ട്- മുതല്‍ അഞ്ച് സെന്റുവരെ കിടപ്പാടമുള്ള സാധാരണക്കാര്‍ക്ക് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വന്‍ തുക വായ്പ നല്‍കിയത് പ്രദേശത്തെ പണമിടപാട് സംഘം ഇരട്ടി പലശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിയെടുക്കുകയായിരുന്നു.

അഞ്ച് മുതല്‍ പതിനഞ്ച് ലക്ഷം വരെ വായ്പയെതുത്തവരാണ് കബളിപ്പിക്കപ്പെട്ടവര്‍. വായ്പ പണം വാങ്ങിയ പണമിടപാട് സംഘം ആദ്യത്തെ രണ്ട്് മാസം പലിശ നല്‍കുകയും പിന്നീട് പലിശയും മുതലും നല്‍കിയില്ല. പട്ടിക വിഭാഗക്കാര്‍ക്ക് ഉദാരമായി വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായ്പ തിരിച്ചടവിനുള്ള സാധ്യതയും പരിശോധിച്ചില്ല. കണ്ണന്‍ എന്ന ശ്യാം കുമാറാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ബാങ്ക് നല്‍കിയ വായ്പത്തുക തട്ടിച്ചെടുത്ത പണമിടപാട് സംഘം തുക കൈപ്പറ്റിയതിന് ചെക്ക് ലീഫും മുദ്രപ്പത്രത്തില്‍ എഴുതിയുമാണ് പട്ടിക വിഭാഗക്കാര്‍ക്ക് തുക നല്‍കിയത്. ഇടനിലക്കാരനായ കണ്ണനെതിരെ പൊലിസ് നേരത്തെ കേസെടുത്തിരുവെങ്കിലും അന്വേഷണം കാര്യക്ഷമായി പുരോഗമിച്ചില്ല. പട്ടിക ജാതിക്കാരനെ ഇടനിലക്കാരനാക്കിയാണ് റിയല്‍ എസ്റ്റേറ്റ് ഭൂ്മാഫിയ സംഘം കോടികള്‍ തട്ടിയെടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

currency-09

രണ്ട് സെന്റ് കിടപ്പാടമുള്ള പട്ടിക ജാതിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഉദാരമായ നടപടിയാണ് സ്വീകരിച്ചത്. വന്‍ തുക തിരിച്ചടക്കാനുള്ള സാധ്യത ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ചില്ല. ജാമ്യമായി നല്‍കി വസ്തുവിന്റെ വിപണിമൂല്യവും ബാങ്ക് പരിശോധിക്കാതെയാണ് പട്ടിക വിഭാഗക്കാര്‍ക്ക് വന്‍ തുക വായ്പ അനുവദിച്ചതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ജപ്തി വിരുദ്ധ സമിതി സെക്രട്ടറി ശരത് പി രാജ് ഹരജിയില്‍ ആരോപിച്ചു. വായ്പ തുക കൈപ്പറ്റി ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇടനിലക്കാര്‍ തുക തട്ടിയെടുത്തു. വസ്തു ജാമ്യത്തില്‍ ബാങ്ക് വായ്പയെടുത്ത് നല്‍കുന്നവര്‍ക്ക് ഇരട്ടിത്തുക വായ്പയിനത്തില്‍ നല്‍കാമെന്നും ഇതില്‍ പകുതി തുക വിനിയോഗിച്ച് ബാങ്കിലെ പലിശയും ലോണും തിരിച്ചവും നടത്തി മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ തുകയും തിരിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്ന് വിശ്വാസിപ്പിച്ചായിരുന്നു പണമിടപാട് സംഘം പാവങ്ങളെ തട്ടിപ്പിനിരയാക്കിയത്.
Ernakulam
English summary
ernakulam local news blade mafia active in maradu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X