ഡ്രൈവിങ്ങിനിടെ ഉറങ്ങുമെന്ന പേടി വേണ്ട; തട്ടിയുണർത്താൻ ആളുണ്ട്, പുതിയ വിദ്യയുമായി വിദ്യാർത്ഥികൾ
കാക്കനാട്: ഡ്രൈവര്‍ ഉറങ്ങിയാല്‍ അലാറം മുഴക്കി തട്ടിയുണര്‍ത്തുന്ന ബ്രെയിന്‍ വേവ് സംവിധാനം വികസിപ്പിച്ചെടുത്ത് രാജഗിരി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. ഡ്രൈവര്‍ ക്ഷീണിതനാവുകയോ ഉറക്കം വരുകയോ ചെയ്താല്‍ വാഹനത്തിനുള്ളിലെ അലാറം ശബ്ദിക്കുകയും വാഹനം സ്വയമേധയ സൈഡിലേക്ക് പാര്‍ക്ക് ചെയ്യുന്നതാണ് ബ്രെയിന്‍വേവ് സാങ്കേതികവിദ്യ.
ഇഇജി ഹെഡ്‌സെറ്റ് ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയവും നിരീക്ഷിക്കപ്പെടുകയും വാഹനത്തിനുള്ളിലെ കംപ്യൂട്ടര്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് വേണ്ട പ്രക്രിയ നടപ്പിലാക്കുന്നതാണ് എന്‍ജിനിയറിംങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ പ്രത്യേകത. മൈക്രോകോണ്ട്രോളറുകളാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. തലയിലെ ചര്‍മത്തോട് ചേര്‍ത്തൊക്കെയാണ് ഇ.ഇ.ജി ഹെഡ്‌സെറ്റ് ഘടിപ്പിക്കുക. ഇലക്ട്രോഎന്‍സഫലോഗ്രഫി ഉപയോഗിച്ച് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത പാറ്റേണുകള്‍ അളക്കാനും മനസ്സിലാക്കാനും സാധിക്കും.

ന്യൂറോസ്‌കൈ കമ്പനി നിര്‍മിച്ച ഹെഡ്‌സെറ്റാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വികലാംഗരായവര്‍ക്ക് സാധാരണ വാഹനം ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്തെ ഇപ്പോഴത്തെ മുന്നേറ്റം. ഇ.ഇ.ജി വിദ്യ പരാജയപ്പെടാമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇനിയും കണ്ടുപിടുത്തങ്ങള്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
വൈദ്യുത വാഹനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിലേക്ക് സ്വീകരിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥികള്‍ സാധാരണ കാര്‍ വൈദ്യുതീകരിച്ച് വിജയം കൈവരിച്ചത് ശ്രദ്ധേയമായിരുന്നു. വിദ്യാര്‍ഥികളായ ജെഫിന്‍ ഫ്രാന്‍സിസ്, അബി ബിജു, അനുപമ ജോണ്‍സണ്‍, ജസ്വന്ത് മാത്യു, അലന്‍ ജോണ്‍സ് ഊക്കന്‍, ജഗില്‍ ജേഴ്സന്‍, രഞ്ജു മോഹന്‍ എന്നിവരാണ് ഗതാഗത മേഖലയുടെ ഭാവി തന്നെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ഇവര്‍ ചേര്‍ന്നാണ് ബ്രെയിന്‍ വേവ് സംവിധാനവും വികസിപ്പിച്ചെടുത്തത്. ഡോ. ജോണ് എം ജോര്‍ജ് ( ഡീന്‍, വൈസ് പ്രിന്‍സിപ്പല്‍), അസി.പ്രൊഫ. വിഷ്ണു ശങ്കര്‍, ഡിപാര്‍ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എന്നിവരുടെ മര്‍ഗനിര്‍ദ്ദേശപ്രകാരം സാങ്കേതികവിദ്യയുടെ ആദ്യ മാതൃക തയ്യാറാക്കിയത്. കാറിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 50 കിലോമീറ്റര് മൈലേജാണ് ഇവരുടെ വാഗ്ദാനം. റിമോട്ട് ഉപയോഗിച്ച് ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള നൂതന സാങ്കേതിക വിദ്യയും വിദ്യാര്‍ഥികളുടെ ശ്രദ്ധേയ നേട്ടമാണ്.












Click it and Unblock the Notifications