Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ശിഖയുടെ യാത്ര സഫലമായി: വിഷ്ണുവിന് കൈത്താങ്ങും, സഹായധനം ഉടന്‍ കൈമാറും!

പളളുരുത്തി: രക്താർബുദം ബാധിച്ച 13 കാരൻ വിഷ്ണുവിന് സഹായഹസ്തം ഉയർത്തി ശിഖ ബസ്സ് നടത്തിയ കാരുണ്യ യാത്രയ്ക്ക് ശുഭപര്യവസാനം സ്റ്റേജ് ഗ്യാര്യേജ് ബസ്സുകൾ 15 വർഷംപൂർത്തിയാകുന്ന ഘട്ടത്തിൽ സർവ്വീസ് അവസാനിപ്പിക്കണമെന്ന ചട്ടം നിലനിൽക്കുന്നതിനാൽ ബസ്സ് നിരത്തുവിടേണ്ടത് ഇന്നലെയായിരുന്നു.കുമ്പളങ്ങി, എറണാകുളം, മട്ടാഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുകയാണ് ശിഖ മുണ്ടംവേലി സ്വദേശി വിഷ്ണുവിനായാണ് ശിഖ അവസാനമായി ഓടിയത്.

sikha-1530

വാഹനത്തിൽ കയറിയ ആളുകളിൽ നിന്നും ടിക്കറ്റ് കീറി പണം വാങ്ങുന്നതിനു പകരം ബക്കറ്റിൽ പണം ശേഖരിച്ചു ശ്രീകരത്തിന്റെ ചെയർമാൻ ആർ.പ്രകാശാണ് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തത്. നാട്ടിലെ പ്രമുഖർ യാത്രയിൽ പങ്കാളിയായി. നഗരസഭാംഗം ശ്യാമളഎസ്.പ്രഭു, മുൻ മേയർ കെ.ജെ സോഹൻ, വത്സല ഗിരീഷ്, എഴുത്തുകാരൻ എം.വി.ബെന്നി എന്നിവരും ശിഖയുടെ അവസാന ഓട്ടത്തിൽ പങ്കാളികളായി. കുമ്പളങ്ങി പഞ്ചായത്തിലെത്തിയ വാഹനത്തിന് പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.വാദ്യമേളങ്ങളുടെ അകമ്പടിയോ ടെയാണ് വാഹനം യാത്രയാക്കിയത്. ശ്രീകരത്തിൽവെച്ചു നടക്കുന്ന ചടങ്ങിൽ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം കൈമാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+