Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരിയിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കയറി പിടിച്ചു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

കളശേരി: ഇടപ്പള്ളി ടോളിന് സമീപം വീട്ടില്‍ കയറി യുവതിയെ അപമാനിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടേക്കുന്നത്തുള്ള ഒരു ആണ്‍കുട്ടിയുടെ പേരില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. ഇയാള്‍ക്ക് 18 വയസു പൂര്‍ത്തിയായിട്ടില്ലെന്ന് കളമശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

38 വയസുകാരിയായ ബുദ്ധിമാന്ദ്യമുള്ളതാണീ യുവതി. യുവതിയെ കയറി പിടിച്ചെന്നാണ് പരാതി.തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ആണ്‍ കുട്ടി വീട്ടിലേക്ക് കയറിച്ചെന്ന് വെള്ളം ചോദിക്കുകയും യുവതിയെ കയറിപ്പിടിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Molest

ഈ വീട്ടിലുണ്ടായിരുന്ന യുവതിയുടെ സഹോദരന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ആണ്‍കുട്ടി സഹോദരനെ മര്‍ദ്ദിച്ചുവെന്നും സഹോദരന്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളും സമീപവാസികളും നാട്ടുകാരും കൂടി ആണ്‍കുട്ടിയെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+