എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴ സെന്‍ട്രല്‍ ജമാ മസ്ജിദ് നല്‍കുന്ന അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ ജമാ മസ്ജിദ് കമ്മിറ്റി. ഒന്നര കോടി രൂപ ചിലവില്‍ 12 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം 12 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സക്കാത്തുല്‍ മലില്‍ നിന്നും നിര്‍ധനര്‍ക്ക് രണ്ടാംഘട്ടത്തിലാണ് വീടൊരുക്കുന്നത്.

മഹല്ല് അംഗങ്ങളുടെ സക്കാത്ത് വിഹിതത്തില്‍ നിന്നാണ് പാവപെട്ടവന് വീടൊരുക്കി നല്‍കി മഹല്ല് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. 2014ല്‍ മഹല്ലിലെ മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. സംസ്ഥാനത്തു തന്നെ ആദ്യ സംരഭമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് വിധവകളും, വികലാംഗരുമടക്കമുള്ള പന്ത്രണ്ട് പേര്‍ക്ക് കൂടി വീടു നിര്‍മിച്ചു നല്‍കുന്നത്. 2016, 2017 വര്‍ഷത്തെ സക്കാത്ത് വിഹിതത്തില്‍ നിന്നുള്ള ഒന്നര കോടി രൂപ ചിലവഴിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

Flat

നഗരസഭ 10 -ാം വാര്‍ഡില്‍ ജാതിക്കകുടി യില്‍ വാങ്ങിയ10 സെന്റ സ്ഥലത്ത് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തിയായ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. 600 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീടുകളില്‍ രണ്ട് ബെഡ് റൂം, സിറ്റൗട്ട്, ബാത്ത് റൂം എന്നിവയുണ്ട്. കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. മഹല്ല് അംഗങ്ങളില്‍ നിന്നും ലഭിച്ച നൂറോളം അപേക്ഷ കളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. സക്കാത്തുല്‍ മാലില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിവിധ ക്ഷേമ പദ്ധതികള്‍കമ്മിറ്റി നടപ്പാക്കി വരുന്നുണ്ട്.

നിര്‍ധന യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി ഓട്ടൊ റിക്ഷകള്‍ വാങ്ങി നല്‍കിയതക്കെമുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം 12 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും സംബന്ധിക്കും. പത്രസമ്മേളനത്തില്‍ മഹല്ല് ഇമാം ഹാഫിസ് ഇഅ്ജാസുല്‍ കൗസരി, വൈസ് പ്രസിഡന്റ് പി.വി.എം. സാലം, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ വെളിയത്തുകുടി, സെക്രട്ടറിമാരായ പി.വൈ. നൂറുദ്ദീന്‍, കെ.പി.അബ്ദുല്‍കരീം, എന്‍.യു.അമീര്‍ എന്നിവര്‍ സമ്പന്ധിച്ചു.

Ernakulam
English summary
Ernakulam Local News about Central Juma Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X