Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്ന സംഘം എറണാകുളത്ത് പിടിയിൽ

മരട്: ട്രാവൽസിന്റെ മറവിൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്തു പണയം വച്ച് ഭീമസംഖ്യ തട്ടിയെടുക്കുന്ന സംഘം പിടിയിലായി. കണ്ണാടിക്കാട് കേന്ദ്രീകരിച്ചു ട്രാവത്സ് നടത്തുന്ന നെടുംപറമ്പിൽ ആൽഡ്രിൻ തോമസ് (23) ആണ് സംഘത്തിലെ പ്രധാനി.

കുണ്ടന്നൂർ സ്വദേശി റെജി ലിന്റെ എറിട്ടിക കാർ ഓടുന്നതിനാണെന്ന വ്യാജേന പ്രതിദിനം 1000 രൂപ വാടക നിശ്ചയിച്ചു ആൽ ഡ്രിൻ എടുക്കുകയും, എളമക്കര സ്വദേശിയായ പ്രദീപിനെ കൊണ്ട് ഭീമമായ തുകയ്ക്ക് പണയം വപ്പിച്ച ശേഷം കിട്ടുന്ന പണം ആർഭാട ജീവിതത്തിനായി ഉപയോഗിച്ചു വരികയായിരുന്നു പ്രതികൾ. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബിഎംഡബ്ലിയു അടക്കമുള്ള 13 ഓളം വാഹനങ്ങളെപ്പറ്റി അറിഞ്ഞത്.ഇവർ ഇത്തരത്തിൽ 15 ലക്ഷത്തോളം രൂപ ചതിയിലൂടെ പണയം വച്ചിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്.

Cheating case

ബാംഗ്ലൂരിലേക്ക് ബസിൽ കടന്ന പ്രതികളെ മണ്ണുത്തിയിൽ വെച്ചു പിൻതുടർന്ന് പിടികൂടുകയായിരുന്നു. മരട് എസ് ഐബൈജു, പി.ബാബു, സീനിയർ സി പി ഒ മാരായ ഗിരീഷ് കുമാർ, രാജീവ് നാഥ്, സി പി .ഒ ഹരികുമാർ എന്നിവർ സം ഘ ത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു .പിടികൂടിയ പ്രതികൾ, ആൽഡ്രിൻ തോമസ് (23), പ്രദീപ് എൽ.(43), ജോസഫ് ലിബിൻ ഡിക്രൂസ് (23).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+