എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ലീനിംങ് തൊഴിലാളികളുടെ പ്രായം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: എന്‍പിഒഎല്‍ സമരത്തില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

കാക്കനാട്: തൃക്കാക്കര നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിലെ (എന്‍.പി.ഒ.എല്‍) കരാര്‍ തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം. എന്‍.പി.ഒ.എല്ലിലെ മറ്റ് കാര്‍ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞതാണ് സംഘര്‍ത്തിന് കാരണം. ക്ലീനിംങ് തൊഴിലാളികളുടെ പ്രായം 58 വയസ്സാക്കി കുറച്ചതില്‍ പ്രതിഷേധിച്ച് എന്‍.പി.ഒ.എല്ലിലെ 40 കരാര്‍ തൊഴിലാളികള്‍ 23 ദിവസമായി സമരത്തിലാണ്. എന്‍.പി.ഒ.എല്‍ കവാടത്തില്‍ സമരം നടത്തുന്ന തൊഴിലാളികള്‍ മറ്റ് കരാര്‍ തൊഴിലാളികള്‍ ജോലിക്ക് കയറുന്നത് തടയുകയായിരുന്നു.

ഡേറ്റ എന്‍ട്രി, അറ്റന്‍ഡര്‍, ഗാര്‍ഡന്‍ തൊഴിലാളികള്‍ക്ക് സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലിക്ക് കയറാനായില്ല. സിഐടിയു, ബിഎംഎസ് തൊഴിലാളികളാണ് പ്രായം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നത്. തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൃക്കാക്കര പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

cleaningstaff-

എന്‍പിഒഎല്‍ നേവല്‍ബേസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ജോലിയെടുക്കുന്ന കരാര്‍ തൊഴിലാളികളുടെ പ്രായം അധികൃതര്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം. അടുത്തകാലം വരെ 60 വയസുവരെ കരാറുകാരന്റെ കീഴില്‍ ക്ലീനിംങ് ജോലിയെടുക്കാന്‍ അനുവദിച്ചിരുന്നു. നേവല്‍ബേസില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഏതാനും തൊഴിലാളികളായിരുന്നുവെങ്കില്‍ തൃക്കാക്കരയിലേക്ക് എന്‍.പി.ഒ.എല്‍ പ്രവര്‍ത്തനം മാറ്റിയതോടെ തൊഴിലാളികളുടെ എണ്ണം കൂടി. ആകെ തൊഴിലാളികളില്‍ 32 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് നിലിവില്‍ എന്‍.പി.ഒ.എല്ലില്‍ ജോലിയെടുക്കുന്നത്. ആദ്യകാലങ്ങളില്‍ പ്രായപരിധിയില്ലാതെ ജോലിയെടുത്തിരുന്ന തൊഴിലാളികളുടെ പ്രായം 60 വയസ്സാക്കി കുറച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രായം വെട്ടിക്കുറച്ച് 55 വയസ്സാക്കാവനുള്ള നീക്കമാണ് നടക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്‍.പി.ഒ.എല്ലിലെ മറ്റ് കരാര്‍ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയനുകള്‍.
Ernakulam
English summary
ernakulam local news cleaning staff on protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X