കൊച്ചി മെട്രോയുടെ പാളത്തിലിറങ്ങി പ്രശ്‌നമുണ്ടാക്കിയ മലപ്പുറത്തെ യുവാവ് ശരീരത്തില്‍ മാരകമായ മുറിവുകളോടെ റോഡരികില്‍ മരിച്ച നിലയില്‍
മലപ്പുറം: ശരീരത്തില്‍ മാരകമായ മുറിവുകളോടെ യുവാവിന്റെ മൃതദേഹം വള്ളിക്കുന്ന് ആനയറങ്ങാടി പള്ളിപ്പടിയില്‍കണ്ടെത്തി. പള്ളിപ്പടിയില്‍ പരപ്പനങ്ങാടി റോഡരികിലാണ് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബറിന്റെ (44)മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പരുക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.ശരീരത്തിലെ മുറിവുകള്‍ അപകടത്തില്‍തന്നെയുണ്ടായതാണോയെന്നാണു പോലീസ് സംശയിക്കുന്നത്.

ചെറിത മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നുഅലി അക്ബറെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കാനായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും. ശേഷം അപകടമുണ്ടാക്കിയതായി പറയപ്പെടുന്ന വാഹനത്തെ കുറിച്ചുള്ള അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. മേഖലയിലെ റോഡരികളിലുള്ള കടകളിലോ, മറ്റു സഥാപനങ്ങളിലോ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ക്യാമറകളുണ്ടെങ്കില്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ കഴിയും.
അതോടൊപ്പം അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്നും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ കൊച്ചി മെട്രോയുടെ പാളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ വ്യക്തിതയാണ് മരിച്ച അലി അക്ബര്‍. ഇദ്ദേഹം പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കിലിറങ്ങി ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നീങ്ങിയാണ് തടസ്സമുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് അധികൃതര്‍ പാളത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം സര്‍വീസ് തടസ്സപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications