എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡെങ്കിപ്പനിയുടെ പിടിയില്‍ വീണ്ടും കണ്ണങ്കേരി കോളനി; സർക്കാർ വാഗ്ദാനം പാഴ്വാക്ക്, ഒരു കോടി എവിടെ?

  • By Desk
Google Oneindia Malayalam News

കാക്കനാട്: ഡെങ്കിപ്പനിയുടെ പിടിയിലായ കണ്ണങ്കേരി കോളനിയുടെ അടിസ്ഥാന വികസനത്തിന് ദേശീയ പട്ടികജാതി കമ്മീഷന്റെ ഒരു കോടി രൂപയുടെ സഹായ വാഗ്ദാനം പാഴായി. 54 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള കോളനിയിലെ വീടുകളില്‍ കഴിഞ്ഞ വര്ഞഷം വേനല്‍ക്കാലത്തും തുടര്‍ന്ന് വര്‍ഷക്കാലത്തും ഡെങ്കിപ്പനിയുടെ പിടിയിലായിരുന്നു കോളനി വാസികള്‍. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമല്ല. മഴക്കാലമായതോടെ കോളനിയിലെ നിരവധി പേര്‍ ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയിലാണ്.

കോളിനിയില്‍ സമ്പൂര്‍ണ ശൗചാലയങ്ങളും കുടിവെള്ള പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള ആസൂത്രി പദ്ധതികള്‍ ഇല്ലാത്തതുമാണ് ദലിത് കോളനി പകര്‍ച്ച വ്യാധിയുടെ പിടിയിലകപ്പെടാന്‍ പ്രധാന കാരണം. നിലവില്‍ പട്ടികജാതി വികസന വകുപ്പ് ഒറ്റക്കും തെറ്റക്കും അനുവദിക്കുന്ന പദ്ധതികളാണുള്ളത്. കഴിഞ്ഞ കടുത്ത വേനലിലാണ് കോളനിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്.

Ernakulam

കടുത്ത കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് വീടുകളില്‍ കലത്തിലും കുടങ്ങളിലും ശേഖരിച്ച് വെച്ചിരുന്ന കുടിവെള്ളത്തില്‍ നിന്നാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകള്‍ പെരുകാന്‍ തുടങ്ങിതാണ് പകര്‍ച്ച വ്യാധി പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ആരോഗ്യ വകുപ്പ് അധികൃതര്‍ സഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മഴക്കാലമായ തോടെ കോളനി നിവാസികള്‍ പര്‍ച്ച വ്യാധികള്‍ക്ക് ഇരയാവുകായിരുന്നു. വേനല്‍ക്കാലത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ കഴിയാതിരുന്നതാണ് വര്‍ഷക്കലത്ത് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതെന്ന് കോളനിയിലെ സ്ത്രീകള്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ കോളനി സന്ദര്‍ശിച്ച ദേശീയ പട്ടികജാതി കമ്മീഷന്‍ ഒരു കോടി രൂപയുടെ സഹായ വാഗ്ദാനം നല്‍കിയെങ്കിലും പദ്ധതി തയ്യാറാക്കാതിരുന്നത് മൂലം ഫണ്ട് ലഭിച്ചില്ല. തൃക്കാക്കര നഗരസഭ, പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് അടിസ്ഥാന വികസനത്തിന് പദ്ധതി തയ്യാറാക്കി നല്‍കായാല്‍ പണം അനുവദിക്കുമെന്നായിരുന്നു കോളനി സന്ദര്‍ശിച്ച വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്റെ വാഗ്ദാനം. അഴുക്ക് ചാലുകള്‍ നിറഞ്ഞ ഓടകളാണ് കോളനിയിലേക്ക് എത്തിയ കമ്മീഷനെയും പട്ടികജാതി,റെവന്യു ഉദ്യോഗസ്ഥരെ സ്വീക രിച്ചത്.

Ernakulam
English summary
Ernakulam Local News Dengue fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X