എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശ വികസനം: പരിസ്ഥിതി ആഘാത പഠനം വേണമെന്ന് ഡോ ബാബു പോൾ

  • By Desk
Google Oneindia Malayalam News

കൊച്ചി: തീരദേശ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ഡി ബാബു പോൾ. ഐസിഎആറിന്റെ ദേശീയ പുരസ്‌കാരങ്ങൾ നേടിയ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം ഒരു അടിയന്തിര ആവശ്യമാണ്. എന്നാൽ ഇത്തരം വികസനപ്രവർത്തനങ്ങൾ സമുദ്രസമ്പത്തിനെ ദോശകരമായി ബാധിക്കുന്നുണ്ടോയെന്ന് പഠിക്കാൻ പരിസ്ഥിതി ആഘാത പഠനത്തിന് സിഎംഎഫ്ആർഐ നേതൃത്വം നൽകണം. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് മീനുകൾ കേടുകൂടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് സുരക്ഷിതവും ശാസത്രീയവുമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണം. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഫോർമാലിൻ പോലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിന് ഇതാണ് ശാശ്വത പരിഹാരം. മത്സ്യബന്ധന മേഖലയിൽ ചിലവ് കുറഞ്ഞ സാങ്കേതികവിദ്യകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

drbabupaul-

ഐസിഐആർ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തി (റാഫി അഹ്മദ് കിദ്വായ് പുരസ്‌കാരം), സയന്റിസ്റ്റ് ഡോ എൽദോ വർഗീസ് (മികച്ച യുവ ശാസ്ത്രജ്ഞൻ), ടെക്‌നിക്കൽ അസിസ്റ്റന്റ് അനുശ്രീ വി നായർ (മികച്ച ഡോക്ടറൽ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു പുരസ്‌കാരം), അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ ഇ കെ ഉമ (രാജർഷി ടാൻഡൻ പുരസ്‌കാരം) എന്നിവരെ അദ്ദേഹം ആദരിച്ചു.

സിഎംഎഫ്ആർഐ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിലെ ജേതാക്കൾക്ക് ഡോ ബാബു പോൾ ക്യാഷ് അവാർഡ് വിതരണം ചെയ്തു. സിഎംഎഫ്ആർഐ മുൻ ഡയറക്ടർമാരായ ഡോ മോഹൻ ജോസഫ് മോഡയിൽ, ഡോ വി എൻ പിള്ള, ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, വകുപ്പ് മേധാവി ഡോ ടി വി സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.

Ernakulam
English summary
ernakulam-local-news dr babu paul about developmental activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X