കൊച്ചി തീരത്ത് മൽസ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് വ്യാപകം; ഫിഷറീസ് വകുപ്പു നടത്തിയ പരിശോധനയിൽ അഞ്ചു വള്ളങ്ങൾ പിടികൂടി
കൊച്ചി: ഇൻബോർഡ് വള്ളങ്ങൾ കൊച്ചി തീരത്ത് മൽസ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് വ്യാപകമായി. കാളമുക്ക് തുറമുഖത്ത് ഫിഷറീസ് വകുപ്പു നടത്തിയ പരിശോധനയിൽ അഞ്ചു വള്ളങ്ങളെ പിടികൂടി പിഴ ചുമത്തി. അയല കുഞ്ഞുങ്ങളുമായി വന്ന ഇൻബോർഡ് വള്ളങ്ങളാണ് അസിസ്റ്റന്റ് ഫിഷറീസ് ഡയറക്റ്റർ കെ.കെ.ലാൽജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
14 സെന്റീമീറ്ററിൽ താഴെയുള്ള അയല കുഞ്ഞുങ്ങളുമായിട്ടാണ് എത്തിയത്. നാലു വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കി. അഞ്ചാമത്തെ വള്ളത്തിനു ലൈസൻസും റജിസ്ട്രേഷനും ഇല്ലാത്തതിനാൽ രണ്ടര ലക്ഷം രൂപ ചുമത്തി.

ഇന്നലെ ചെല്ലാനം മത്സ്യബന്ധന തുറമുഖത്ത് നടത്തിയ പരിശോധനയിൽ മത്സ്യക്കുഞ്ഞുങ്ങളുമായി എത്തിയ ഫൈബർ വള്ളം പിടികൂടി 10,000 രൂപ പിഴ ചുമത്തി. തുറമുഖം കേന്ദ്രീകരിച്ചു ചെറു വള്ളങ്ങൾ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചു വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.












Click it and Unblock the Notifications