എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചോറ്റാനിക്കര- കുരീക്കാട് മെയിന്‍ റോഡ് വെള്ളത്തില്‍: റോഡ് ഇരുചക്ര വാഹനങ്ങള്‍ക്ക് പേടിസ്വപ്നം!!

  • By Desk
Google Oneindia Malayalam News

ചോറ്റാനിക്കര: കാലവര്‍ഷം കനത്തതോടെ കുരീക്കാട് അഗസ്ത്യ നഗര്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് ഉയര്‍ന്നു ജനം ദുരിതത്തിലായി. കാനയിലെ മാലിന്യങ്ങള്‍ ചോറ്റാനിക്കര പുതിയകാവ് പൊതുമരാമത്ത് പാതയിലൂടെ ഒഴുകി മാലിന്യ പുഴയായി. റോഡും തോടും തിരിച്ചറിയാത്ത അവസ്ഥ വരെ എത്തി ഇരുചക്രവാഹനങ്ങള്‍ പലതും കുഴികളില്‍ വീണ് മറിഞ്ഞു. ഓട്ടോറിക്ഷകള്‍ വഴി മാറിയാണ് ഓടിയത്. ബസ് കാത്ത് ഇരുപ്പു കേന്ദ്രങ്ങളും വെള്ളക്കെട്ടിലായി.

kureekkadroad-

സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക് വെള്ളം കയറിയതോടെ ഉടമകള്‍സ്ഥാപനങ്ങള്‍ അടച്ചു. പൊതുമരാമത്ത് വകുപ്പ് ശാസ്ത്രീയമായ രീതിയില്‍ ഇവിടെ കാന നിര്‍മ്മിക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായി സമീപവാസികള്‍ പറയുന്നത്. റോഡ്താഴ്ന്ന് കിടക്കുന്നതും പോരായ്മയാണ്. എല്ലാ വശങ്ങളില്‍ നിന്നും വരുന്ന വെള്ളം ഈ ഭാഗത്ത് കെട്ടിക്കിടന്ന് വളരെ നേരം കൊണ്ട് കുപ്പിക്കഴുത്തു പോലുള്ള ചെറുതോട്ടിലൂടെ പുറംതോട്ടിലേക്ക് ഒഴുകിത്തീരുന്നത്. കാറുകളില്‍ കൂടി പോലും ഇതുവഴി യാത്ര ചെയ്യാന്‍ കഴിയത്ത അവസ്ഥയായതോടെ പരിസരത്തുള്ളകമ്പനി ജീവനക്കാരും യാത്ര മുടക്കി വീട്ടിലിരുന്നു. കാനകള്‍ പുതുക്കി പണിതും റോഡുയര്‍ത്തി നിര്‍മ്മിച്ചും പ്രദേശത്തെ വെള്ളക്കെട്ട് ഒഴുവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Ernakulam
English summary
Ernakulam local news flood like situation in Kureekkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X