Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുചീകരണം ഊർജിതം; 30 ടൺ അജൈവ മാലിന്യം ശേഖരിച്ചു, കാലടിയിൽ മന്ത്രിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതി അവലോകനം

കൊച്ചി: ജില്ലയിൽ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലേയും മാലിന്യ ശേഖരണം സർക്കാരിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അജൈവ മാലിന്യ ശേഖരണം കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു.

ഏലൂർ, അങ്കമാലി നഗരസഭകളിൽ നിന്നും ഞാറക്കൽ, നായരമ്പലം, കുഴിപ്പള്ളി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 14 ലോഡുകളിൽ നിന്നായി ഏകദേശം 30 ടണ്ണോളം അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം സംസ്കരണത്തിനായി ജില്ലയിലെ പൊതുകേന്ദ്രത്തിലേക്ക് മാറ്റി.

Kaladi


ഈ മാലിന്യങ്ങൾ ക്ലീൻ കേരള, G J എകോപവർ എന്നീ കമ്പനികളുടെ നേതൃത്വത്തിൽ പുനച്ചംക്രമണത്തിന് കൈമാറുന്നതിനായി തരം തിരിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന അജൈവമാലിന്യങ്ങൾ പഞ്ചായത്തിന്റെ പൊതു കേന്ദ്രങ്ങളിൽ ശേഖരിച്ച് അവിടെ നിന്ന് മാറ്റുന്ന രീതിയാണ് നിലവിൽ നടപ്പിലാക്കുന്നത്.

ജൈവമാലിന്യങ്ങൾ സാനിട്രീറ്റ്, ബയോകുലം എന്നിവ ഉപയോഗിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. കൂടാതെ കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുകര പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രാഥമിക ഘട്ടം ആരംഭിച്ചു. ഇതിൻറെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ ക്ലീനിങ് കിറ്റുകളും ആവശ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നാളെ മുതൽ 1000 പായ്ക്കറ്റ് ബ്രഡ്, 2000 കേക്ക്, 2000 ലിറ്റർ മിനറൽ വാട്ടർ, 2000 പായ, ലുങ്കി, ബനിയൻ, നൈറ്റി കുട്ടികളുടെ വസ്ത്രങ്ങൾ, 60,000 ലിറ്റർ വെള്ളം എന്നിവ കിഴക്കമ്പലം പഞ്ചായത്ത് കുന്നുകര പഞ്ചായത്തിലേക്ക് നൽകും.

കൂടാതെ പഞ്ചായത്തുകളിൽ നാളെ മുതൽ കിണർ ക്ലോറിനേഷൻ ആരംഭിക്കും. യുണിസെഫ്, ഓഷിനോഗ്രഫി, വാട്ടർ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻറെ ഭാഗമായി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും ആശാവർക്കർ മാരും വീടുകളിൽ ക്ലോറിനേഷൻ സംബന്ധമായ ബോധവൽക്കരണo നടത്തും.

ശുചിത്വമിഷൻകോർഡിനേറ്റർ സിജു തോമസ്, ഹരിത കേരള മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, നോഡൽ ഓഫീസർ ടിമ്പിൾ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രളയക്കെടുതിയിൽ ജില്ലയുടെ ചുമതലയുളള മന്ത്രി എ.സി.മൊയ്തീൻ പ്രളയക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കാലടി ഗ്രാമ പഞ്ചായത്തിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മന്ത്രി എത്തിയത്. വെളളപ്പൊക്കത്തിൽ നശിച്ച പഞ്ചായത്ത് ഓഫീസ് മന്ത്രി സന്ദർശിച്ചു. തുടർന്ന് കോൺഫറൻസ് ഹാളിൽ അവലോകന യോഗം നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. തുളസി,വാർഡ് മെംബർമാർ, വ്യാപാരി വ്യവസായികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. പ്രളയക്കെടുതിയിൽ നഷ്ടം സംഭവിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് അതാത് സ്ഥലങ്ങളിലെ ബിഎൽഒ( ബൂത്ത് ലെവൽ ഓഫിസർ ) മാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള മാലിന്യങ്ങൾ തരം തിരിച്ച് റീസൈക്ലിനിംഗിന് അയക്കണം.

ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസികളെ സമീപിക്കണം, കത്തിക്കാൻ കഴിയുന്നവ ഒഴിഞ്ഞ സ്ഥലത്ത് വച്ച് കത്തിച്ച് കളയണം, ജൈവ മാലിന്യങ്ങൾ ശാസ്ത്രിയ മാത്രമയി സംസ്‌ക്കരിക്കണം, അടിയന്തിരമായി നടത്തേണ്ട പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തികളും, ലൈഫ് മിഷൻ ഭവന പദ്ധതിക്കുള്ള ധന സഹായവും, തുടങ്ങിയവ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കണം, ഇതിനായി പദ്ധതി വിഹിത ഫണ്ടുകൾ വക മാറ്റി ഫലപ്രദമായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്‌കൃതസർവകലാശാല വൈസ്ചാൻസിലർ ഡോ.ധർമരാജ് അടാട്ട് ,സിപിഎം കാലടി ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ, കെഎസ്ആർടിസി ഡയറക്ട് ബോർഡംഗം മാത്യൂസ് കോലഞ്ചേരി,പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്‍റ് എം.ടി. വർഗീസ്, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്‍റ് വി.കെ. തങ്കച്ചൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Recommended Video

cmsvideo
    കേരളത്തിനെ വീണ്ടെടുക്കാൻ ഗൂഗിളും ഫേസ്ബുക്കും | Oneindia Malayalam

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+