ഫുട്ബോൾ ആവേശം കൂടി; ഫാൻസുകാർ തമ്മിലടിച്ചു, വിവാഹ ചെക്കനെ കുറിച്ചന്വേഷിക്കാനെത്തിയവർ തിരിഞ്ഞോടി
Recommended Video

ഫുട്ബോൾ ആരാധകർ തമ്മിലടിച്ചു കല്യാണം കുടുങ്ങി | Oneindia Malayalam
കളമശേരി: കഴിഞ്ഞ ദിവസം നടന്ന അർജൻറീന ബ്രസീൽ ആരാധകരായ കളമശേരി ഗ്ലാസ്സ് കോളനിയിലെ സിപിഐ - സിപിഎം കാർ തമ്മിലടിച്ചു. ഫുട്ബോൾ മത്സരം സിപിഎം ന്റെ ഓഫീസിൽ വലിയ സ്ക്രീൻ വച്ച് കാണുമ്പോൾ ആണ് തർക്കം മുറുകിയ ഫാൻസുകാർ തമ്മിൽ തല്ലിയത് .
വിവാഹം ഉറപ്പിക്കാൻ എത്തിയ യുവാവിന്റെ വീടിനു മുന്നിലായിരുന്നു തർക്കം അന്വേഷണത്തിനായി മുളവുകാടു നിന്നും എത്തിയ വധുവിന്റെ വീട്ടുക്കാർ യുവാവിന്റെ വീടിനു മുന്നിൽ അമ്പതോളം യുവാക്കൾ തമ്മിൽ തല്ലുന്നത് കണ്ട് വന്ന വണ്ടിയിൽ തന്നെ ഓടി പോകുകയാണ് ഉണ്ടായത്.

ഇതൊന്നും അറിയാതെ വീട്ടിൽ പനി പടിച്ച് വിറച്ച് കിടക്കുയാണങ്കിലും കല്യാണം സ്വപനം കണ്ട് കിടക്കുകയായിരുന്നു യുവാവ് . അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങൾ സമനിലയിൽ അവസാനിച്ചെങ്കിലും ഫാൻസുകാരുടെ തമ്മിൽ തല്ല് മഞ്ഞുമ്മൽ ഹോസ്പ്പിറ്റലിലും തുടരുകയാണ് ഉണ്ടായത്.












Click it and Unblock the Notifications