എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്ക് വെള്ളത്തില്‍: ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ചിട്ടും രക്ഷയില്ല!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കുട്ടികള്‍ക്ക് വിനോദത്തിനായി പൈതൃക നഗരിയിലുള്ള പ്രധാന പാര്‍ക്കായ ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്ക് വെള്ളക്കെട്ടില്‍.കാല വര്‍ഷമായതോടെ പാര്‍ക്കില്‍ വെള്ളം കെട്ടി കിടക്കുന്നത് കുട്ടികളുടെ വിനോദത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പാര്‍ക്കിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളക്കെട്ട്.

പാര്‍ക്കിന്‍റെ നവീകരണത്തിനായി നേരത്തേ നഗരസഭ പത്ത് ലക്ഷം രൂപ ചിലവഴിച്ചിരുന്നു. അതിന് ശേഷം ഡൊമിനിക് പ്രസന്‍റേഷന്‍ എം.എല്‍.എ.ആയിരിക്കേ പാര്‍ക്കിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും അരികിലൂടെ കുഴിയെടുക്കുന്നത് ഇവിടത്തെ മരങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് വന്നതോടെ നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെടുകയും ചെയ്തു.ഇതോടെ പകുതി ജോലികള്‍ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കരാറുകാരന്‍ മടങ്ങുകയായിരുന്നു.

fortkochipark-

പാര്‍ക്കിലെ കളിക്കോപ്പുകള്‍ നശിയുകയും ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തതോടെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാല്‍ പാര്‍ക്കിന്‍റെ കാര്യത്തില്‍ നഗരസഭ അലംഭാവം തുടരുകയായിരുന്നു.ഇതിനിടെ കെ.ജെ.മാക്സി എം.എല്‍.എ.ടൂറിസം വകുപ്പിന്‍റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി പാര്‍ക്ക് നവീകരിക്കുകയും വെളളക്കെട്ടിന് പരിഹാരം കാണാന്‍ കാനകള്‍ നിര്‍മ്മിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.മഴ പെയ്താല്‍ പിന്നെ പാര്‍ക്ക് കുളമായി മാറുന്ന അവസ്ഥയാണ് ഇപ്പോഴും.കുട്ടികള്‍ ഒഴിവ് ദിനങ്ങളില്‍ വിനോദത്തിനായി എത്തുന്നിവിടെ കാണുമ്പോള്‍ രക്ഷിതാക്കള്‍ക്കും നിരാശയാണ്.പാര്‍ക്കിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Ernakulam
English summary
Ernakulam local news fort kochi childrens park.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X