എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യനോ, മൃഗമോ...വട്ടംകറങ്ങി പൊലീസ്, എൽഎൻജി നിർമാണ സൈറ്റിൽ തലയോട്ടിയും അസ്ഥികൂടവും, അസ്വാഭാവിക മരണത്തിന് സിറ്റി പൊലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

‌കൊച്ചി: മനുഷ്യമുഖത്തോടു സാദൃശ്യമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പുതുവൈപ്പ് എൽഎൻജി ടെർമിനലിന്‍റെ നിർമാണ സ്ഥലത്തിനു സമീപം ഇന്നലെ രാവിലെയാണ് ഒരു ദിവസം പഴക്കമുള്ള തലയോട്ടിയും നട്ടെല്ലിന്‍റെ ഭാഗമുൾപ്പെട്ട എല്ലിന്‍റെ ഭാഗങ്ങളും കാണപ്പെട്ടത്.

മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

പുതുവൈപ്പ് ലൈറ്റ്ഹൗസ് ബീച്ചിന്‍റെ ഭാഗത്ത് പുതിയ റോഡിന്‍റെ നിർമാണം നടക്കുകയാണ്. ഇന്നലെ ടാറിങ് നടത്താൻ മെറ്റൽ നിരത്തിയിട്ടിരുന്നതാണ് തലയോട്ടിയുൾപ്പെടെ കിടന്നത്. മൂക്കിനടിയിൽ രോമങ്ങൾ കൂടി കണ്ടതോടെ മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികൂടവ‌ുമാണെന്ന സംശയത്തിൽ തൊഴിലാളികൾ പരിസരവാസികളെ അറിയിച്ചു.

Ernakulam map

മുളവുകാട് എസ്ഐ സി.ആർ.ജയചന്ദ്രന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസിന് മൃഗത്തിന്‍റേതാണോ, മനുഷ്യന്‍റേതാണോ എന്നു തിരിച്ചറിയാനായില്ല. വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം ഇൻക്വസ്റ്റ് നടത്തി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ പൊലീസ് സർജൻ പ്രാഥമിക പരിശോധന നടത്തിയെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കുരങ്ങന്‍റേത് ആകാമെന്നാണ് പൊലീസിന്‍റെ സംശയമെങ്കിലും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Ernakulam
English summary
Ernakulam Local News; Found skull and skeleton
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X