വീട്ടുകാരോട് പിണങ്ങി ഹരിയാനയിൽ നിന്ന് ഒളിച്ചോടി; 14കാരിയെ റെയിൽവെ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു
കൊച്ചി: വീട്ടുകാരോട് പിണങ്ങി ഹരിയാനയിൽ നിന്ന് ഒടിച്ചോടിയ പതിന്നാലുകാരിയെ റെയ്ൽവെ സംരക്ഷണ സേന കസ്റ്റഡിയിലെടുത്ത് ശിശുസംരക്ഷണ സമിതിക്ക് കൈമാറി. സ്കൂൾ യൂണിഫോമിൽ നോർത്ത് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു നാടുവിട്ടാതാണെന്നു കണ്ടെത്തിയത്.
ഹൈസ്കൂൾ വിദ്യാർഥിനിയായ കുട്ടി ജന്മനാടായ ഗുഡ്ഗാവിൽ നിന്നു മെട്രൊ ട്രെയ്നിലാണ് ഡെൽഹി സ്റ്റേഷനിൽ എത്തിയത്. തുടർന്നു കേരള എക്സ്പ്രസിലെ ജനറൽ കോച്ചിൽ കേരളത്തിലേക്ക് വരികയായിരിന്നു. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി സഹാപാഠിനിയെ കാണാൻ എത്തിയതാണെന്നും സ്നേഹിത ഇപ്പോൾ വരുമെന്നും ആർപിഎഫിനോട് പറഞ്ഞു.

ആരും വരാതിരുന്നതിനെ തുടർന്നു സംശയം തോന്നി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോടിയതാണെന്നു സമ്മതിച്ചത്. തുടർന്നു ചൈൽഡ്‌ലൈന് കൈമാറി. ഇക്കൊല്ലം ഇതുവരെ മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത അഞ്ചു കുട്ടികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ടെന്ന് നോർത്ത് ആർപിഎഫ് ഇൻസ്പെക്റ്റർ ഗിരീഷ് അറിയിച്ചു.












Click it and Unblock the Notifications