ആഹ്ലാദകരമായ ചടങ്ങിൽ വച്ചു 'ഗോതുരുത്ത്' പുത്രൻ നീരണിഞ്ഞു; വള്ളം പണി പൂർത്തിയായത് 6 മാസം കൊണ്ട്!
പറവൂർ: ആയിരങ്ങൾക്ക് ആഹ്ളാദവും ആവേശവും പകർന്ന ചടങ്ങിൽ വച്ചു ഗോതുരുത്തുകാരുടെ സ്വപ്ന മായ "ഗോതുരുത്ത് പുത്രൻ' ഇരുട്ടുകുത്തി വള്ളം നീരണിഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞു മുന്നിന് ഗോതുരുത്ത് ഫൊറോന പള്ളി വികാരി റവ.ഫാദർ ടോം രാജേഷ് പള്ളിയിൽ വള്ളത്തിന്റെ വെഞ്ചിരിപ്പു ചടങ്ങു നടത്തി.
തുടർന്നു ഗോതുരുത്ത് വള്ളത്തിന്റെ ശില്പി രാജു ആചാരിയുടെ നേതൃത്വത്തിൽ നീരണിയൽ ചടങ്ങിന്റെ ഭാഗമായിട്ടുള്ള പൂജ കർമ്മങ്ങൾ നടന്നു. തുടർന്നു മൗന പ്രാർത്ഥനയും ശംഖു നാദവും മുഴക്കിയതിന് ശേഷം എല്ലാവരും ചേർന്നു വള്ളം പുഴയിലേക്കു തള്ളിയിറക്കി. 3. 20നു വള്ളത്തിന്റെ മുൻ തല കൊടുങ്ങല്ലൂർ കായലിലേക്കിറങ്ങി. അതോടെ ജനകൂട്ടം ആർപ്പുവിളിച്ചും നൃത്തം ചവിട്ടിയും ആഹ്ളാദം പ്രകടിപ്പിച്ചു.

പീന്നിടുനടന്ന സമ്മേളനത്തിൽ വച്ചു ഈ വർഷം വള്ളം തുഴയുന്നു താന്തോന്നി തുരുത്തിലെ ടൌൺ ബോട്ടുക്ലബിലെ പ്രധാന തുഴച്ചിൽക്കാർക്ക് തുഴ കൈമാറി. അമരക്കാരൻ പനങ്ങാടിന് ഫാ.ടോം രാജേഷ് പള്ളിയിലും ,ആദ്യ തുഴക്കാരൻ സുരേഷ് അരു കുറ്റിയ്ക്കു ജോസ്സമനക്കിലും, രണ്ടാം അമരക്കാരൻ കെ.ആർ.രതീഷിന് റാഫേൽ കൈതത്തറയും രണ്ടാം പങ്കായക്കാരൻ സുബ്രഹ്മണ്യന് പി.കെ.രാജനും തുഴകൾ കൈമാറി.
ആയിരക്കണക്കിനാളുകളാണ് ഗോതുരത്ത് പുത്രൻ നീരണിയുന്ന ചടങ്ങിന് സാക്ഷികളാകാനായി ഉച്ചതിരിഞ്ഞു 2 മണി മുതൽ ഗോതുരുത്തിന്റെ തീരത്തെത്തിയത്.ജനകീയ ജല കായിക സമിതിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് വള്ളം നിർമ്മിച്ചത്.200 പേർ 10000 രൂപ വീതമുള്ള ഷെയറുകളെടുത്തു 20 ലക്ഷം രൂപ സംഘടിപ്പിച്ചാണ് വള്ളത്തിന്റെ നിർമ്മാണ ചെലവു വ ഹി ച ത്.37 പേർക്കു കയറിയിരുന്നു വലിയ്ക്കാവുന്ന " എ " വിഭാഗത്തിൽപ്പെട്ട ഇരുട്ടുകുത്തിവള്ളമാണ് ഗോതുരുത്ത് പുത്രൻ.
6 മാസം കൊണ്ടാണ് വള്ളം പണി പൂർത്തിക്കരിച്ചത്.പുന്നമടക്കായലിൽ നടക്കുന്ന നെഹറു ട്രോഫി ജലോത്സവത്തിലെ ഇരുട്ടുകുത്തി എ വിഭാഗത്തിലാണ് ഗോതുരുത്ത് പുത്രന്റെ പ്രഥമ മത്സരം.നീരണിയൽ ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വി.ഡി സതീശൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷൈല, ചലച്ചിത്ര താരങ്ങളായ വിനോദ് കെടാമംഗലം, സിനു സോഹൻലാൽ, സുധീർ, വിനോദ് കൈതാരം, മൂത്തകുന്നം എച്ച് എം ഡി പി സഭ പ്രസിഡണ്ടു കെ വി .അനന്തതൻ മാസ്റ്റർ, ഹോളിക്രോസ് ചർച്വികാരി ഫാ. ജോൺസൺറോ ച, എം.ബി.സ മന്തഭദ്രൻ, പഞ്ചായത്ത് വൈ. പ്രസിഡണ്ടു നി താ സ്റ്റാലിൻ, മെമ്പർമാരായ വേണു കെ.വളപ്പിൽ, ബിൻസി സോളമൻ, പി.എ.രാജേഷ്, സംഗീത രാജു, മുസരീസുഹെറിറ്റേജ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്., ജോയ് ഗോതുരുത്ത്്യ്രും് തുടങ്ങിയ വരുംപങ്കെടുത്തൂ. പിന്നീടു വള്ളം ഗോതുരുത്തിനെ വലംവച്ഗോതുരുത്ത് പള്ളി മൂത്തകുന്നം ശ്രീ നാരായണമംഗലം ക്ഷേത്രം ,കടൽ വ തുരുത്ത് വിശുദ്ധ കുരിശ് ദേവാലയംംംംംം, കുറുമ്പ തുരുത്ത് പള്ളി, വടക്കുംപുറം ക്ഷേത്രം എന്നിവിടെങ്ങളിലെത്തി നേർച്ച സമർപ്പിച്ചു












Click it and Unblock the Notifications