എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷം ശക്തിപ്രാപിക്കുന്നു; തീരമേഖല പട്ടിണിയിൽ, തൊഴിലില്ലാതെ രണ്ടാഴ്ച...

  • By Desk
Google Oneindia Malayalam News

പറവൂർ: ഒരു ദിവസത്തെ ശമനത്തിനു് ശേഷം മഴ വീണ്ടും ശക്തമാവുകയാണ്. പറവൂർ, വൈപ്പിൻ മേഖലയിലെ ജനജീവിതം ദുരിതത്തിലായി. നിത്യേന ജോലി ചെയ്തു കുടുംബം പോറ്റുന്ന തൊഴിലാളികൾ തൊഴിൽ രഹിതരായിട്ടു രണ്ടാഴ്ചയ്ക്കു മേലായി. കാലവർഷക്കെടുതി മുൻകൂട്ടി കണ്ടു കരുതിവച്ചിരുന്നതെല്ലാം തീർന്നു. കടത്തിലാണിപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നതു. ഈ നില തുടർന്നാൽ പട്ടിണിയിലേക്കാകുമെത്തു ക.

നിർമ്മാണമേഖലയിലും മത്സ്യമേഖലയിലും ജോലി ചെയ്യുന്നവരാണ് തൊഴിലാളികളിൽ ഭുരിഭാഗവും. ചുമടുൾപ്പെടെയുള്ള നാട്ടിലെ കൂലി പണിക്കാരും കയർ, കൈത്തറി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന കൂറഞ്ഞൊരു ശതമാനം തൊഴിലാളികൾ വേറെയുമുണ്ടു.മഴക്കാലത്ത് ഇവർക്കു തൊഴിലെടുക്കാൻ പ്രയാസമുണ്ടാകാറുണ്ടു. പക്ഷെ ഇത്രയേറെ ദിവസങ്ങൾ തൊഴിൽ രഹിതരാകുന്ന സാഹചര്യം ഉണ്ടാകാറില്ലായിരുന്നു.

Ernakulam

നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്ന് തൊഴിലാളികളാണ് പറവൂരിലും സമീപ പ്രദേശങ്ങളിലുമായിട്ടുള്ളതു. മെയ്സൺ, ഹെൽപ്പർ, ഇല് ക്ട്രിഷ്യൻ, പ്ലംബർ, ടൈൽ വർക്ക്, പെയിന്റർ, തുടങ്ങിയ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവരാണിവരിലധികവും. തൃശൂർ ജില്ലയിലെ തീരമേഖലകളിലും എറണാകളം നഗരത്തിലും മറ്റു പ്രദേശങ്ങളിലുമൊക്കെയായിട്ടാണ് ഇവർ ജോലി ചെയ്യുന്നതുമഴ പിടിച്ചതോടെ ഇവർക്കൊന്നും പണിയില്ലാതായി.

പറവൂർ വൈപ്പിൻ പ്രദേശങ്ങളിലെ ഏറ്റവും പ്രധാന തൊഴിൽ മേഖല മത്സൃ വ്യവസായമാണ്. മത്സ്യ വ്യവസായത്തിലെ വിവിധ വിഭാഗങ്ങളിലായി പണിയെടുക്കുന്ന പതിനായിരങ്ങളിവിടെയുണ്ടു. സാധരണ ട്രോളിംഗ് നിരോധന കാലം തീരമേഖലയിൽ വറുതിയുടെ സമയമാണ്. പക്ഷെവള്ളക്കാരായ പരമ്പരാഗത തൊഴിലാളികൾക്ക് കൈനിറയെ പണം കിട്ടുന്ന സമയവുമാണ്. പക്ഷെ ഈ വർഷം കണക്കു കുട്ടലു കളെല്ലാം തെറ്റി. കടലമ്മ കനിഞ്ഞില്ല മത്സൃ ലഭ്യത കുറഞ്ഞു.

വള്ളങ്ങളിൽ മത്സ്യം കിട്ടുന്നില്ല. മത്സ്യമേഖലയിലെ തൊഴിൽ രംഗം പൂർണ്ണമായും സ്തംഭിച്ചു.മത്സ്യ വ്യവസായ രംഗത്ത് വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾ തൊഴിൽ രഹിതരായി. കഴിഞ്ഞ രണ്ടാഴ്ചയായി കോരിച്ചൊരിയുന്ന മഴയത്ത് തൊഴിലാളികൾ ജോലിയില്ലാതെ വീടുകളിൽ കുത്തിയിരിയ്ക്കുന്നു. വരുമാനം നിലച്ചതോടെ നിത്യേനയുള്ള കുടുംബചെലവുകൾപ്പോലും നടത്താനാകാതെ പ്രതിസന്ധിയിലാണ് പലരും. മുൻക്കാലങ്ങളിൽ സൗജന്യ റേഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഗവണ്മേന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകാറുണ്ടു. പക്ഷെ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും ഈ വർഷം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.മഴ തുടരുകയാണെങ്കിൽ തീരമേഖല പട്ടിണിയിലാകും.

Ernakulam
English summary
Ernakulam Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X