എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇനി ഹലോ ഇംഗ്ലീഷ്: പദ്ധതി സമഗ്ര ശിക്ഷാ അഭിയാന്റേത്!

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: സമഗ്ര ശിക്ഷാ അഭിയാൻ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയിൽ കൂത്താട്ടുകുളത്തെ കുട്ടികൾക്കൊപ്പം ഇനി രക്ഷിതാക്കളും. കൂത്താട്ടുകുളം ഗവ. യു പി.സ്കൂളിൽ നടന്ന ബി.ആർ.സി തല ഹലോ ഇംഗ്ലീഷ് പരിപാടിയിലാണ് കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കാളികളായത്. ഓരോ ക്ലാസിലും ചേരുന്ന ക്ലാസ് പി.ടി.എ കളിലൂടെയാണ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന മുന്നേറ്റവും, വീട്ടിൽ പിന്തുടരേണ്ട കാര്യങ്ങളും രക്ഷിതാക്കളിലേക്ക് എത്തിക്കുന്നത്.

മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണിത്.വിവിധ കളികളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും ചിരിച്ചും,രസിച്ചും, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും പഠിക്കുന്നതിനും താൽപ്പര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.

helloenglish

5 ദിവസം 2 മണിക്കൂർ വീതം 10 മണിക്കൂർ പരിപാടിയാണ് നടപ്പാക്കിയത്.കേൾക്കുന്നതിനും, സംസാരിക്കുന്നതിനും കൂടുതൽ അവസരമൊരുക്കി, വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഓരോ ദിവസവും ക്ലാസുകൾ നടത്തിയത്.

നഗരസഭ വൈസ് ചെയർപേഴ്സൺ ഓമന ബേബി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യസ സമിതി അധ്യക്ഷൻ സി.എൻ.പ്രഭകുമാർ അധ്യക്ഷനായി. കൗൺസിലർ പി.സി.ജോസ്, എ.ഇ.ഒ കെ.മിനി, ബി.പി.ഒ എസ്.സന്തോഷ്, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, ടെയ്നർ എം.എം.ഹഫ്സ, ആർ.രജനി, സജീവ്, ടി.വി. മായ, പി.കെ ശാലിനി ഭായ്, ജെസി ജോൺ എന്നിവർ സംസാരിച്ചു.

Ernakulam
English summary
Ernakulam Local News hello english for parents also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X