എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സന്ദർശകർക്ക് ഭീഷണി... ഹിൽ പാലസ് മ്യൂസിയം കോമ്പൗണ്ടിൽ തെരുവ് നായ ശല്ല്യം

  • By Desk
Google Oneindia Malayalam News

ഹിൽപാലസ്: ഹിൽപാലസ് മ്യൂസിയം കോമ്പൗണ്ടിൽ പല ഭാഗങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും തെരുവുനായ്ക്കൾ വിലസുന്നത് സന്ദർശകർക്ക് ഭീഷണി. കുട്ടികളുമായി എത്തുന്ന ടൂറിസ്റ്റുകൾ നായ്ക്കളെ കണ്ട് ഭയന്ന് ചില ഭാഗങ്ങളിലെ സന്ദർശനം വരെ ഒഴിവാക്കിയാണ് മടങ്ങുന്നത്. വിദേശ ടുറിസ്റ്റുകളടക്കം ധാരാളം ജനങ്ങൾ സന്ദർശിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഹിൽ പാലസ്.

കഴിഞ്ഞവർഷം സന്ദർശകരായെത്തിയ കൂട്ടത്തിതൊരാളുടെ കുട്ടിയെ നായ് ആക്രമിച്ച് കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. അന്ന്താത്ക്കാലിക മൂസിയം ജീവനക്കാരനും നായുടെ കടിയേറ്റ്പരിക്ക് പറ്റിയിരുന്നു. നടവഴികളിലും പുൽത്തകിടിയിലും നായ്ക്കൽ വിശ്രമിക്കുന്നതു കണ്ട് സ്ത്രീകളും കുട്ടികളും ഭയപ്പാടോടെയാണ് സന്ദർശനം നടത്തുന്നത്.

Hill Palace

ദിനംപ്രതി എണ്ണം കൂടി വരുന്ന തെരുവുനായ്ക്കൾ മ്യൂസിയത്തിലെ ശുചീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കും വരെ ഭീഷണി ഉയർത്തുന്നുണ്ടു്. വിശാലമായ മ്യൂസിയത്തിൽ തെരുവുനായ്ക്കൽ പെറ്റുപെരുകാനുള്ള സാധ്യത കൂടുതലാണ്.നായ്ക്കളുടെ പ്രജനനകാലം അടുത്തു വരുന്ന ആഗസ്റ്റ് സെപ്തബർ മാസങ്ങൾക്ക് മുൻപ് തന്നെ നടപടി എടുത്ത്. സന്ദർശകരെ ബാധിക്കുന്നമ്യൂസിയത്തിലെ തെരുവുനായ് വിളയാട്ടം ഒഴിവാക്കണമെന്ന് ടുറിസ്റ്റുകളും ജീവനക്കാരും ആവശ്യപ്പെടുന്നത്.

Ernakulam
English summary
Ernakulam Local News about Hill Palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X