എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് വർഷം വീട്ടു തടങ്കലിൽ; അവസാനം കുട്ടികൾക്ക് മോചനം, സ്കൂളിലേക്ക്....

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്കൂൾ വിദ്യാഭ്യാസംപോലും നിഷേധിച്ച് നോർത്ത് പറവൂരിൽ പത്ത് വര്‍ഷമായി രക്ഷിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട കുട്ടികൾ സ്കൂളിലേയ്ക്ക്. മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു. കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ തീരുമാനം പിന്നീടും.

കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കും. അമ്മയും കുട്ടികളും ചൈല്‍ഡ് ഹോമില്‍ തുടരും.വടക്കൻ പറവൂർ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്.അയൽവാസികളുമായി ഒരുബന്ധവും ഇവർ പുലർത്തിയിരുന്നില്ല.

House arrest

രാത്രിയിൽ പോലും വീടിനുള്ളിൽ വിളക്ക് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവർക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈൽഡ് ലൈൻ പ്രവർത്തകരുമാണ് താലൂക്ക് ലീഗൽ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നൽകിയത്.ഇതിനെ തുടർന്ന്, ജില്ലാ ലീഗൽ അതോറിറ്റി അധികൃതരും പൊലീസും ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.എന്നാൽ, അകത്തുനിന്ന്‌ പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതിൽ തുറക്കാൻ ലത്തീഫ് തയ്യാറായില്ല.

തുടർന്ന് പൊലീസും നാട്ടൂകാരും ചേർന്ന് വാതിൽ തുറക്കാൻ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഒടുവിൽ വാതിലിന്‍റെ പൂട്ട് പൊളിച്ച് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുൾ ലത്തീഫ് വാതിൽ തുറക്കുകയായിരുന്നു.വീടിനുള്ളിൽ കണ്ടെത്തിയ കുട്ടികളെ ഇവർ കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു. പിന്നീട് ശിശുക്ഷേമ സമിതി കുട്ടികളെ ഏറ്റെടുത്തു.

അന്യായമായി കുട്ടികളെ തടങ്കലിൽ വച്ചതിന് ലത്തീഫിനെതിരെ കേസെടുക്കുമെന്ന് ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി എ.എം. ബഷീർ പറഞ്ഞു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ വളർത്തുന്നത്. ഇവർക്ക് ഭക്ഷണം നൽകുന്നുണ്ടെങ്കിലും പുറത്തിറക്കാൻ അനുവദിച്ചിരുന്നില്ലെന്ന കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടർ നടപടികളെടുക്കുമെന്നും ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി അറിയിച്ചു.

Ernakulam
English summary
Ernakulam Local News about house arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X