സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാന്‍ മനുഷ്യാവകാശ കമ്മീഷന്‍: ചികിത്സാ രേഖകള്‍ നല്‍കാത്തത് !!
കൊച്ചി: സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ചികിത്സ സംബന്ധിച്ച റെക്കോര്‍ഡുകള്‍ നല്‍കാത്തതിനെ കുറിച്ച് അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടുന്നവര്‍ക്ക് ചികിത്സ സംബന്ധിച്ച എല്ലാ രേഖകളും നല്‍കാറുണ്ട്. എന്നാല്‍ സ്വകാര്യാശുപത്രികളില്‍ ഇത്തരമൊരു കീഴ്‌വഴക്കമില്ല. അതേ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സ തേടുന്നതിന് വേണ്ടിയാണ് രേഖകള്‍ നല്‍കാത്തതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.കെ. രാജു നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഒരിക്കല്‍ ചികിത്സിച്ച സ്ഥലത്ത് നിന്നും ഒരാള്‍ മറ്റൊരിടത്ത് ചെല്ലുമ്പോള്‍ രോഗം വന്നാല്‍ നേരത്തെ നടത്തിയ ചികിത്സകളുടെ വിവരങ്ങള്‍ അറിയാതെ യഥാര്‍ത്ഥ രോഗത്തിനുള്ള ചികിത്സ നിഷേധിക്കപ്പെടുമെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടെന്നും ആശുപത്രി വിടുമ്പോള്‍ ചികിത്സാ രേഖകള്‍ നിര്‍ബന്ധമായി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications