Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാം ഗവർണർക്ക് കൊച്ചിയിൽ സ്വീകരണം; കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലാണ് സ്വീകരണം നൽകിയത്

കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് സ്വീകരണം നൽകി . ഇന്നലെ വൈകീട്ട് ക്ഷേത്രസന്ദർശനം നടത്തിയ ഗവർണറെ ക്ഷേത്രം സെക്രെട്ടറി കെ. പി മാധവൻ കുട്ടിയും പ്രസിഡണ്ട് കെ. എ. എസ് പണിക്കരും താമരമാലയിട്ടു വരവേറ്റു.

ആരതി ഉഴിഞ്ഞ ശേഷം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പറപ്പൂക്കര ഹരിനമ്പൂതിരി പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രത്തിനു വലംവച്ച് തൊഴുത ഗവർണർക്കു മേൽശാന്തി പ്രസാദം നൽകി. പാവക്കുളത്തമ്മയുടെയും പാവക്കുളത്തപ്പൻറെയും അനുഗ്രഹാശംസകൾ ഏവർക്കും ഉണ്ടാകുവാനും ജനനന്മക്കായി എന്നെന്നും പ്രവർത്തിക്കുന്നതിനും ശക്തിയും പ്രചോദനവും ഈ ക്ഷേത്രം ഏവർക്കും നൽകട്ടെ എന്ന് ക്ഷേത്രത്തിലെ വിസിറ്റേഴ്സ് പുസ്തകത്തിൽ ഗവർണർ കുമ്മനം രാജശേഖരൻ കുറിച്ചു.

Kummanam Rajasekharan

എസ്.ജെ.ആർ.കുമാർ, എൻ.ആർ.സുധാകരൻ, എം.സി.വത്സൻ, എം.ബി.വിനയൻ, ഐ.ബി.ശശി, സി.രാമകൃഷ്ണൻ എസ്.അജിത്കുമാർ, എസ്.സഞ്ജയൻ, ബാബു, എം.ശ്രീകുമാർ, സരള എസ്.പണിക്കർ, കെ.ജി.നന്ദകുമാർ തുടങ്ങിയവപങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+