Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമ്പാവൂരിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ അറവ് മാലിന്യം സൂക്ഷിച്ചു; ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകർ

പെരുമ്പാവൂര്‍: വീട്ടിലെ അടുക്കളയില്‍ അറവ് മാലിന്യം സൂക്ഷിച്ച നിലയില്‍. ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ അറവ് മാലിന്യം സൂക്ഷിച്ചിരുന്നത്.

ദുര്‍ഗന്ധം അസഹ്യമായതിനെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ രണ്ട് ബാരലുകളില്‍ സൂക്ഷിച്ച നിലയില്‍ പുഴുവരിച്ച അറവ് മാലിന്യം കണ്ടെത്തിയത്. കന്നുകാലികളുടെ ആന്തരിക അവയവങ്ങളും മറ്റുമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

Waste

രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഇത് സംസ്‌കരിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായാണ് മാലിന്യം സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. നാട്ടുകാര്‍ സംഘടിച്ചതോടെ പൊലീസെത്തി സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രദേശവാസികള്‍ പിരിഞ്ഞു പോയത്. മാലിന്യങ്ങള്‍ പുഴുവരിച്ച നിലയിലായതിനാല്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+