Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡി ഫാഷന്‍ ഷോ കൊച്ചിയില്‍: പത്ത് നവീന ആശയങ്ങളില്‍ എണ്‍പത് മികച്ച മാതൃകകള്‍!

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജെ.ഡി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനര്‍മാര്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ജൂണ്‍ 23 ശനിയാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ജെഡി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്റെ 2018 സ്പ്രിങ്ങ് സമ്മര്‍ കലക്ഷന്‍സ് ''ചെയ്ഞ്ച്'' എന്ന പ്രമേയത്തിലാണ് അവതരിപ്പിക്കുക.

സ്ഥിരത, നവീനം, ക്രിയാത്മകം എന്നീ മന്ത്രങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തെ സ്പ്രിങ്ങ് സമ്മര്‍ കലക്ഷനുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് ജെ ഡി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഓപറേഷന്‍സ് ഡയറക്ടര്‍ (ദക്ഷിണം) സാന്‍ഡ്ര സിക്വേറ പറഞ്ഞു. ആധുനിക ഭാരതത്തിന്റെ ശക്തിയും, ചിന്തയും പ്രതിഫലിപ്പിക്കുന്ന കലക്ഷനുകളാണ് ജെ.ഡിയുടെ യുവ ഡിസൈനര്‍മാര്‍ ഒരുക്കിയിരിക്കുന്നത്.

jdfashionshow2

പത്ത് നവീന ആശയങ്ങളില്‍ എണ്‍പത് മികച്ച സ്യഷ്ടികളാണ് മോഡലുകള്‍ വേദിയില്‍ അവതരിപ്പിക്കുക. പ്രശസ്ത ഫാഷന്‍ കോറിയോഗ്രാഫര്‍ ശ്രീ. ഡാലു കൃഷ്ണദാസ് ഫാഷന്‍ ഷോയ്ക്ക് നേത്യത്വം വഹിക്കും. ഏതു ശരീര പ്രകൃതി ഉള്ളവര്‍ക്കും തങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ വസ്ത്രങ്ങള്‍ സ്വയം രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന 'റെഡിടുവെയര്‍' ''ഓഡോ കുര്‍വേ (Audo Qurhve )'' കലക്ഷനോടെയാണ് ഷോ ആരംഭിക്കുക. മെല്ലോനസ്സ് കലക്ഷന്റെ ഭാഗമായി സ്തനാര്‍ബുദ്ധ ചികിത്സയ്ക്ക് വിധേയരായവര്‍ക്കായി സ്ത്രീ സൗന്ദര്യം നിലനിര്‍ത്തുന്ന രീതിയില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും വേദിയില്‍ അവതരിപ്പിക്കും.

മൊബൈല്‍ ഫോണ്‍, ടവര്‍, വൈഫൈ എന്നിവയില്‍ നിന്നുള്ള റേഡിയേഷന്‍ ചെറുക്കുന്നതിന് ഉപകരിക്കുന്ന വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന ''ആക്റ്റിനോവലിയ (Actinovolia )'' കലക്ഷനുകളും അവതരിപ്പിക്കും.

jdfashionshow-1

ഖാദിയിലും, പ്രകൃതി ഛായങ്ങളിലും ചെയ്ത സാത്വിക് വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ധരിക്കാവുന്ന സ്‌ക്രീന്‍ പ്രിന്റിങ്ങ് ടെക്‌നിക്കിന്റെ ''ഗ്രോത്രീ''കളക്ഷന്‍, ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ''ടെക്‌നോ റോവര്‍'' എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ നോമാഡ് കലക്ഷന്‍, ചിലവു കുറഞ്ഞ റെഡി ടു വെയര്‍ ബ്രൈഡല്‍ കലക്ഷന്‍ എന്നിവയും വേദിയില്‍ എത്തും.

ഷോയുടെ ഭാഗമായി ഇന്റീരിയര്‍ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പരിപാലനം മുന്‍നിറുത്തിയുള്ള എക്‌സിബിഷന്‍ സംഘടിപ്പിക്കും. പ്രദര്‍ശനം 4 മണിമുതല്‍ നടക്കും. പ്രത്യേക ജൂറി വിജയികളെ തിരഞ്ഞെടുക്കും. പ്രശസ്ത സിനിമാതാരങ്ങള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗര്‍മാര്‍, തുടങ്ങി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ ഷോയില്‍ പങ്കെടുക്കും.

ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം കുട്ടികള്‍ക്കാണ് ജെ.ഡി.ഇന്‍സ്റ്റിട്ട്യൂട്ടും അവരുടെ രാജ്യാന്തര സഹപ്രവര്‍ത്തകരായ ലണ്ടന്‍ കോളേജ് ഓഫ് ഫാഷനും, ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ഹോട്ട് കോട്ട്യൂര്‍ ആന്റ് ആര്‍ട്ട് ഓഫ് കോസ്റ്റ്യൂമും ( KOEFIA )യും, ബിസിനസ്സ് ഓഫ് ഫാഷന്‍ ( BOF )ഉം ഫാഷനിലും കലയിലും പരിശീലനം നല്‍കിയിരിക്കുന്നത്.

ഇന്റീരിയര്‍ ഡിസൈന്‍, ആഭരണ ഡിസൈന്‍, ഫാഷന്‍ ഫോട്ടോഗ്രാഫി, മേക്കപ്പ് എന്നീ വിവിധ മേഖലകളിലാണ് കോഴ്‌സുകള്‍ ലഭ്യമാക്കുന്നത്. ജെ.ഡി എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റി നിലേഷ് ദലാല്‍, ഫാഷന്‍ കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക്: 07337707164.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+