ലൈംഗിക പീഡനം മറച്ചുവെച്ചു: ജോസ് മാവേലി അറസ്റ്റില്‍, കുട്ടാളികളില്‍ രണ്ട് പേരും അകത്ത്!
തൃപ്പൂണിത്തുറ: ആലുവ ജനസേവ ശിശുഭവൻ ഉടമ ജോസ് മാവേലിയേയും കൂട്ടാളികളായ രണ്ട് പേരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 അന്തേവാസികളെ സ്ഥാപനത്തിലെ മറ്റൊരു അന്തേവാസിയും പിന്നീട് ജീവനക്കാരനുമായ (വിഷ്ണു (19). അന്തേവാസി രണ്ടു വർഷം മുമ്പ് നിരവധി തവണ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും നടപടി എടുക്കാത്തതിനാലും ഇക്കാര്യം അധികാരികളെ അറിയിക്കാത്തതിന്നുമാണ് ജോസ് മാവേലി (65) ,റോബിൻ (32) , മറ്റൊരു അന്തേവാസിയായ ജീവനക്കാരൻ (വിഷ്ണു (19) ) എന്നിവരെ ഇന്നലെ മൂന്നു മണിക്ക് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഹിൽ പാലസ് എ.ആർ ക്യാമ്പിലേക്ക്ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ജോസ് മാവേലിയെയും സ്റ്റാഫ് റോബിനെയും (32) ഇന്നലെ വൈകീട്ട് ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്തേവാസിയും ജീവനക്കാരനുമായ പ്രായപൂർത്തിയാകാത്ത പ്രതിയെ (വിഷ്ണുവിനെ) എറണാകുളം ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഡി.വൈ.എസ്.പി വൈ .ആർ റസ്റ്റംത്തിന്റെ നേതൃത്വതി ലുളള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

ശിശു ക്ഷേമ ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസും ,ശിശു ക്ഷേമ സമിതി അംഗം പത്മജാ മേനോനും കൂടി കരുതി കൂട്ടിയുള്ള പകപോക്കലാണെന്നും , പോക്സോ നിയമപ്രകാരം കേസെടുത്തലും റിമാൻഡിലായാലും താൻ തിരിച്ചു വരുമെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാന്നുണ്ടെന്നും ജോസ് മാവേലി മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications