എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാവി തലമുറയെ വാർത്തെടുക്കേണ്ട രീതിയിലാകണം ആധുനീക വിദ്യാഭ്യാസം: ജസ്റ്റിസ് കമാൽ പാഷ

  • By Desk
Google Oneindia Malayalam News

മൂവാററുപുഴ: ഭാവി തലമുറയെ വാർത്തെടുക്കേണ്ട രീതിയിലാകണം ആധുനീക വിദ്യാഭ്യാസം മാറേണ്ടതെന്ന് ജസ്റ്റിസ് കമാൽ പാഷാ പറഞ്ഞു. മൂവാററുപുഴ എസ്.എൻ.ഡി.പി. ഹയർസെക്കണ്ടറി സ്ക്കൂൾ ഹെെടെക്ക് ആയി പ്രഖ്യാപിക്കുന്ന സമ്മളേനനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് കമാൽപാഷാ . ഹെടെക് വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദേശ രാജ്യങ്ങളിൽ ഹെെടെക് വിധ്യാഭ്യാസ രീതി നേരത്തെ ആരംഭിച്ചെങ്കിലും നമ്മുടെ രാജ്യത്ത് ഇപ്പോഴാണ് തുടക്കം കുറിക്കുവാൻ കഴിഞ്ഞത്.

എന്നാൽ ഇന്റർനെറ്റ് യുഗത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ചിലർ ദുരപയോഗം ചെയ്യുന്നത് ആശങ്കഉളവാക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സഹോദര്യമാണ് പ്രധാന ഘടകമാണ് . സമൂഹത്തിൽ സഹോദര്യം നിലനിൽക്കണം . എല്ലാ മതങ്ങളും സഹോദര്യമാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവരുകയാണെന്നും ജസ്റ്റിസ് പറഞ്ഞു. മഖം നോക്കാതെ സംസാരിക്കുന്നവരായി മലയാളി മാറികഴിഞ്ഞതിലും ജസ്റ്രിസ് ഉൽക്കണ്ട രേഖപ്പെടുത്തി.

kemalpasha-


എസ്.എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂളിലെ ഹെടെക് സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടവും , പുരസ്ക്കാര വിതരണവും, അനുമോദന സമ്മേളനവും എസ്..എൻ. ബിഎഡ് കോളേജ് ആഡിറ്റോറിയത്തിൽ എൽദോഎഹ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ . എ.കെ. അനിൽകുമാർ സ്വാഗതംപറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എ. സന്തോഷ് പുരസ്ക്കാര വിതരണം നടത്തി. അദ്ധ്യാപക പ്രതിനിധി ടി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു . അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും ,അജു ഫൗണ്ടേഷൻ നൽകുന്ന പുരസ്ക്കാര വിതരണവും നഗരസഭ ചെയർപേഴ്സൺ ഉഷശശീധരൻ നിർവ്വഹിച്ചു.

യോഗം ഡയറക്ട ർ ബോഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ. രമേശ്, ഡോ. എസ്.എൻ. ബിഎഡ് കോളേജ് പ്രിൻസിപ്പാൾ സുരാജ് ബാബു, വാർഡ് കൗൺസിലർ സിന്ധു ഷെെജു, പി.ടി.എ. പ്രസിഡന്റ് പി.ജി. ദാസ്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ കെ.കെ. ലത, ഹെെസ്ക്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ എന്നിവർ സംസാരിച്ചു. .ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച 42 പേരെ അനുമോദിച്ച് അവാർഡ് നൽകി. ഹെെസ്ക്കൂളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ 12 കുട്ടികൾക്ക് അജുഫൗണ്ടേഷൻ നൽകിയ അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു.

Ernakulam
English summary
ernakulam-local-news justice kemal pasha on youth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X