എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശേരി നഗരസഭ ഗ്രൂപ്പ് തർക്കം പരിഹാരമാകുന്നു; റുഖിയ ജമാൽ പുതിയ ചെയർപേഴ്സൺ

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരി നഗരസഭാ ചെയർപേഴ്സനെ മാറ്റണമെന്ന മാസങ്ങളായുള്ള ഐ ഗ്രൂപ്പിന്റെ ആവശ്യത്തിന് തീരുമാനമായി. മൂന്ന് വർഷം തികയുന്ന നവംബറിൽ നിലവിലെ ചെയർപേഴ്സൺ ജെസി പീറ്റർ സ്ഥാനം ഒഴിയാനാണ് ധാരണ. അതിനായി എ, ഐ ഗ്രൂപ്പിലെ കൗൺസിലർമാരെയും ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അധികാരതർക്കത്താൽ നഗരസഭയുടെ ഭരണം കളയരുതെന്ന് നേതൃതത്തിന്റെ ഉറച്ച നിലപാടും ജനാധിപത്യ മര്യാദ അനുസരിച്ച് കൂടുതൽ ഭൂരിപക്ഷം ഉള്ള ഐ ഗ്രൂപ്പിനെ പരിഗണിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ആയി എ ഗ്രൂപ്പ് കൗൺസിലർമാർ തിങ്കളാഴ്ച യോഗം കൂടിയിരുന്നു. ഇന്ന് ഐ ഗ്രൂപ്പിന്റെ യോഗം കൂടും ഇതിൽ റുക്കിയാ ജമാലിനെ ഐ ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കും.

Rukiya

നാളെ നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസിലെ മുഴുവൻ കൗൺസിലർമാരും പങ്കെടുക്കും. ഇതിൽ രാജിവെച്ച മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർക്ക് പകരമായി പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കും. 19നാണ് പുതിയ സ്റ്റാന്റിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. നഗരസഭയുടെ തർക്കം പുർണ്ണമായി പരിഹരിച്ചതിനു ശേഷം കൗൺസിൽ കൂടിയാൽ മതി എന്ന ധാരണയെ തുടർന്ന് ഇന്നലെ നടത്താൻ ഇരുന്ന കൗൺസിൽ യോഗം 21 ലേക്ക് മാറ്റിയിരിക്കുകയാണ്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ, സെക്രട്ടറി അബ്ദുൾ മുത്തലീഫ് ,ഡി.സി.സി പ്രസിഡന്റ് ടി.ജി.വിനോദ്, കെ.പി.ധനപാലൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നേതൃ മാറ്റത്തിന് ധാരണയായത്.

Ernakulam
English summary
Ernakulam Local News about Kalamassery municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X