Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്ട്രിക്ട് കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വാര്‍ഷികം

പെരുമ്പാവൂര്‍: എറണാകുളം ഡിസ്ട്രിക്ട് കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വാര്‍ഷികം മുന്‍ എം.പി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ആസ്പത്രിയോടനുബന്ധിച്ച് 100 കിടക്കകള്‍ ഉള്ള വയോജന - സാന്ത്വന പരിചരണ കേന്ദ്രം ആരംഭിക്കുമെന്ന് പി.രാജീവ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 19 ന് ജില്ലയിലെ കിടപ്പുരോഗികളുടെ വിവരം ശേഖരിക്കും. എല്ലാ പ്രദേശങ്ങളിലെക്കും കനിവിന്റെ സേവനങ്ങള്‍ വ്യാപിപ്പിച്ച് മഴുവന്‍ കിടപ്പുരോഗികള്‍ക്കും പരിചരണം എത്തിക്കും.

prajeev-1

പരിശീലനം ലഭിച്ച 600 സന്നദ്ധ സേവകര്‍ നിലവില്‍ കനിവിനോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. എം.പി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ആതുര ശുശ്രൂഷ - ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഡോ. കെ. എ.ഭാസ്‌കരന്‍, മേരി എസ്തപ്പാന്‍, യാസ്സര്‍ യാച്ചു, പി.എം വര്‍ഗീസ്, ഹോം ഗാര്‍ഡ് എം.എസ് പ്രദീപ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.എന്‍ മോഹനന്‍, റ്റി.കെ മോഹനന്‍, ഡോ. മാത്യൂസ് നുമ്പേലില്‍, എം.പി ഉദയന്‍, പി.എച്ച് ഷാഹുല്‍ ഹമീദ്, കെ.പി സലിം, സാജു പോള്‍ എന്നിവര്‍ സംസാരിച്ചു. സംഘത്തിന്റെ ഭാരവാഹികളായി പി.രാജീവ് (പ്രസിഡന്റ്), എം.പി പത്രോസ് (വൈസ് പ്രസിഡന്റ്), എം.പി. ഉദയന്‍ (സെക്രട്ടറി), ഷാഹുല്‍ ഹമീദ് (ട്രഷറര്‍), ഡോ. മാത്യൂസ് നമ്പേലി (മുഖ്യഉപദേഷ്ടാവ്) എന്നിവരെ തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+