കണ്ണങ്ങാട്ട് - ഐലന്റ് പാലം ഇപ്പോഴും ഇരുട്ടിൽ; വിളക്കു കാലുകൾ മാത്രം, വെളിച്ചമില്ല...
ഇടക്കൊച്ചി: കണ്ണങ്ങാട്ട് - ഐലന്റ് പാലത്തിൽ വെളിച്ചമെത്തിയില്ല. പാലത്തിൽ വിളക്കു കാലുകൾ നാട്ടിയതല്ലാതെ ലൈറ്റ് തെളിയിക്കാനുള്ള നടപടിയായില്ല. പാലം ഇപ്പോഴും ഇരുട്ടിൽത്തന്നെ.
21 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ ഇരുകരകളിലും ഹൈമാസ്റ്റ് ലൈറ്റും പാലത്തിൽ എൽ.ഇ.ഡി ബൾബുകളും സ്ഥാപിക്കുന്നത്. 32 പോസ്റ്റുകളിലായി 70 വാട്ട്സിന്റെ ബൾബുകളാവും സ്ഥാപിക്കുക.

എന്നാൽ കഴിഞ്ഞ ഒരു മാസം മുമ്പു തുടങ്ങിയ ജോലികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. പാലത്തിലെ ജോലികൾ ഇഴഞ്ഞു നീങ്ങുന്നത് വ്യാപകമായ പരാതിക്കിടയാക്കിയിട്ടുണ്ട്. പാലത്തിൽ ലൈറ്റ് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പാലത്തിലെ വിളക്കുകാലുകളിൽ റാന്തൽ വിളക്കുകൾ കത്തിച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. പാലം ഇരുട്ടിലായതിനാൽ രാത്രി കാലങ്ങളിൽ ഈ വഴിയുള്ള സഞ്ചാരം ദുർഘടമാണെന്ന് യാത്രക്കാർ പറയുന്നു.












Click it and Unblock the Notifications