എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തഭീതിയില്‍ കീരേലിമല നിവാസികള്‍; ഏഴ് കുടുംബങ്ങള്‍ക്ക് പുറമ്പോക്കില്‍ പുനരധിവാസം

  • By Desk
Google Oneindia Malayalam News

കാക്കനാട്: മണ്ണിടിച്ചില്‍ ഭീതില്‍ കഴിയുന്ന കീരേലിമല 21 സെന്റ് കോളനിയിലെ ഏഴ് കുടുംബങ്ങളെ സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് പുനരധിവിപ്പിക്കാന്‍ ആലോചന. കോളനിയിലെ കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ല ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുനരിധിവസിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നത്.

കാക്കനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന അത്തണിയിലെ കോളനിക്ക് സമീപം പുറമ്പോക്ക് സ്ഥലം സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റെവന്യു, സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് എ.ഡി.എം എം.കെ.കബീര്‍ നിര്‍ദേശം നല്‍കി. കോളനി നിവാസികളുടെ ജീവന് ഭീഷണിയായി മലപോലെ ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ട ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് കോളനിയിലെ ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കാക്കനാട് വില്ലേജ് ഓഫിസറെ യോഗം ചുമതലപ്പെടുത്തി. കോളനിക്ക് സമീപത്തെ പുറമ്പോക്കില്‍ അഞ്ച് സെന്റ് വീതം നല്‍കണമെന്നാണ് ആവശ്യം. പുറമ്പോക്ക് വര്‍ഷങ്ങളായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂവുടമകളുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കാന്‍ റെവന്യു അധികൃതര്‍ നടപടി സ്വീകരിക്കും.

keereli-

30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് കുഴിയിലാണു കോളനിയിലെ 28 നിര്‍ധന കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. മലയുടെ മുകളില്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞു വീണാല്‍ വന്‍ ദുരന്തത്തിനാണ് സാധ്യത. മുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന പാഴ്മരങ്ങളില്‍ കാറ്റ് പിടിച്ചാലും മരങ്ങളോടൊപ്പം മണ്ണിടിച്ചല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളിലും കോളനിയില്‍ മണ്ണിടിച്ചല്‍ ഭീഷണിണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു.

എല്ലാവര്‍ഷവും മഴക്കാലമാകുന്നതോടെ ജീവന്‍ അപകടത്തിലാകുന്ന കോളനി നിവാസികളുടെ മുറവിളി ഉയരുമ്പോള്‍ സംരക്ഷണ മതികെട്ടമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കാറുണ്ടെങ്കിലും വര്‍ഷങ്ങളായി പ്രശ്‌ന പരിഹാരമില്ല. മുന്‍ എം.എല്‍.എ ബെന്നി ബെഹ്നാന്‍ ഇടപെട്ട് 1.65 കോടി രൂപ സംരക്ഷണ മതില്‍ നിര്‍മാണത്തിന് അനുവദിച്ചെങ്കിലും നടപ്പിലായില്ല. മൂന്ന് വര്‍ഷം മുമ്പ് മഴക്കാലത്താണ് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചത്. എന്നാല്‍ 20 അടി ഉയരത്തില്‍ മതില്‍ കെട്ടാന്‍ ആവശ്യമായ കരിങ്കല്ല് വില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ നിര്‍മാണ ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമനയുടെ വിശദീകരണം.

Ernakulam
English summary
Ernakulam local news keereli rehabilitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X