എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ തോട്ടഞ്ചേരി തൂക്കുപാലം കെല്‍ വിദഗ്ദ്ധ സംഘം പരിശോധന നടത്തി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: കാലവര്‍ഷത്തിലെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ തോട്ടഞ്ചേരി തൂക്കുപാലം കെല്‍ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. തൂക്കുപാലം പുനര്‍നിര്‍മിക്കുന്നതിനായി രൂപരേഖയും, എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനാണ് കെല്ലിലെ എഞ്ചിനീയര്‍ വിഭാഗത്തിലെ വിദഗ്ദ്ധര്‍ തൂക്കുപാലം സന്ദര്‍ശിക്കാനായി എത്തിയത്.

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

എല്‍ദോ എബ്രഹാം എം.ല്‍.എ, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷിജി കരുണാകരന്‍, കെല്‍ ജനറല്‍ മാനേജര്‍ കുരുവിള ഫിലിപ്പ്, ടെക്‌നിയ്ക്കല്‍ എഞ്ചിനീയര്‍മാരായ സ്‌നേഹലത, ബി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൂക്കുപാലത്തില്‍ പരിശോധന നടത്തിയത്. അതിപുരാതനമായ തോട്ടഞ്ചേരി തൂക്കുപാലം കാലവര്‍ഷത്തിലെ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്.

Bridge

ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് തോട്ടഞ്ചേരി തൂക്കുപാലം നിര്‍മിച്ചിരിന്നത്. 2002-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച തൂക്കുപാലം 16-വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇരുമ്പ് ഗേഡറുകളും, ഷീറ്റുകളും, നെറ്റും ഉപയോഗിച്ചാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്.

ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി, കാരിമറ്റം പ്രദേശങ്ങളെയും, കടുംപിടി, കാലാമ്പൂര്‍ പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് തൂക്കു പാലം നിര്‍മിച്ചത്. കാരിമറ്റം, തോട്ടഞ്ചേരി പ്രദേശത്ത്കാര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥത്തേയ്ക്കും, ചേലച്ചുവട്-കൊച്ചി ദേശീയ പാതയിലേയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും, കാലാമ്പൂര്‍, കടുംപിടി പ്രദേശത്ത് കാര്‍ക്ക് രണ്ടാര്‍കര, തൊടുപുഴ-മൂവാറ്റുപുഴ റോഡിലേയ്ക്ക് എത്തിച്ചേരുന്നതിനും തൂക്കു പാലം ഏറെ പ്രയേജനകരമായിരുന്നു.

പാലം ഒലിച്ചുപോയതോടെ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഇന്ന് ദുരിതത്തിലായിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക കടത്ത് ആരംഭിച്ചിട്ടുണ്ടങ്കിലും തൂക്കുപാലം നിര്‍മ്മാണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണുയരുന്നത്. തൂക്കുപാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പൂര്‍ത്തിയാകുന്ന മുറയ്ക്ക് സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമവും നടത്തുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Ernakulam Local News about KEL engineers visits Thottanchery bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X