എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥിര യാത്രക്കാര്‍ക്കായി കൊച്ചി മെട്രോയുടെ ഇളവുകള്‍; പ്രതിമാസ- ദ്വൈമാസ പാസുകള്‍ പ്രഖ്യാപിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്ഥിര യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ ഇളവുകളോടെ പ്രതിമാസ, ദൈ്വമാസ പ്രത്യേക പാസുകള്‍ പ്രഖ്യാപിച്ചു. ദീര്‍ഘകാലമായി യാത്രക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു പാസ് സംവിധാനം. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും പാസ് സംവിധാനവും പ്രയോജനപ്പെടുത്താനാവുക. ഈ പാസുകള്‍ ഉപയോഗിച്ച് രണ്ടു നിശ്ചിത സ്റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്യാനാവും. പാസുകളുടെ ഔദ്യോഗിക പ്രകാശനം നാളെ രാവിലെ 10.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ കെ.എം.ആര്‍.എല്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് നിര്‍വഹിക്കും.

30 ദിവസത്തെ കാലാവധിയുള്ള പ്രതിമാസ പാസില്‍ 30 യാത്രകള്‍ നടത്താം. ദൈ്വമാസ പാസില്‍ 60 ദിവസത്തെ കാലാവധിക്കിടയില്‍ 60 യാത്രകള്‍ നടത്താനാവും. പ്രതിമാസ പാസിന് യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും ദ്വൈമാസ പാസിന് ടിക്കറ്റ് നിരക്കിന്റെ 33 ശതമാനവും ഇളവുണ്ടാവും. ഒരു കൊച്ചി വണ്‍ കാര്‍ഡില്‍ ഒരു പാസ് മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളു. പാസെടുക്കുമ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ടു സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം.

metro1

നിശ്ചയിച്ച രണ്ടു സ്റ്റേഷനുകളില്‍ പ്രവേശിച്ച് യാത്ര ചെയ്യാതിരുന്നാലും ഒരു ട്രിപ്പായി കണക്കാക്കും. നിശ്ചിത സ്റ്റേഷനുകളില്‍ നിന്നല്ലാതെ മറ്റു സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ പാസ് ആനുകൂല്യം ലഭിക്കില്ല. എന്നാല്‍ നിശ്ചയിക്കപ്പെട്ട രണ്ടു സ്റ്റേഷനുകള്‍ക്ക് മുമ്പേ യാത്ര അവസാനിപ്പിച്ചാല്‍ പാസ് ഇളവ് ലഭിക്കും. മറ്റു യാത്രകള്‍ക്ക് കൊച്ചി വണ്‍ കാര്‍ഡിലുള്ള ആനുകൂല്യം (20 ശതമാനം ഇളവ്) മാത്രമായിരിക്കും ലഭിക്കുക. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് പാസ് ലഭിക്കുക. കാര്‍ഡില്‍ നിശ്ചിത ബാലന്‍സില്ലെങ്കില്‍ ടോപ് അപ് ചെയ്യണം.

Ernakulam
English summary
ernakulam local news kochi metro announces offers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X