എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി മെട്രോ കാക്കനാട്ടേക്ക്: ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭൂവടുമകള്‍

  • By Desk
Google Oneindia Malayalam News

കാക്കനാട്: കൊച്ചി മെട്രോ പദ്ധതി കാക്കനാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായി സ്ഥലം വിട്ടുനല്‍കുന്നവരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭൂവടുമകള്‍. മെട്രോ പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തുന്ന കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യുട്ടീവ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ഭൂവുടമകളുടെ യോഗത്തിലാണ് ഭൂവുടമകള്‍ ആവശ്യങ്ങളുന്നയിച്ചത്.

സ്ഥല വിലയും പുനരധിവാസ പാക്കേജൂം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കണമെന്നാണ് ഭൂവുടമകളുടെ പ്രധാന ആവശ്യം. മെട്രോ പദ്ധതി നടപ്പിലാക്കിയ ആലുവ എറണാകുളം റൂട്ടില്‍ ഒഴിപ്പിച്ച വ്യാപാരികളും സ്ഥലം വിട്ടുനല്‍കിയവരും പൊതുജനങ്ങളും അനുഭവിച്ച ദുരിതങ്ങളും നഷ്ടങ്ങളും കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട പദ്ധതിയില്‍ ഉണ്ടാവരുതെന്ന് ഭൂവുടമകള്‍ മുന്നറിയിപ്പ് നല്‍കി.

metro-14

പാലാരിവട്ടം മുതല്‍ കാക്കനാട്, ചിറ്റേത്തുകര, ഇന്‍ഫൊപാര്‍ക്ക് വരെയാണ് മെട്രോ രണ്ടാം ഘട്ടത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കുമ്പോഴുള്ള മാര്‍ക്കറ്റ് വില ഭൂവുടമകള്‍ക്ക് നല്‍കണം. കച്ചവടക്കാരുടെ പുനരധിവാസം മുന്‍കൂട്ടി അറിയിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് മെട്രോ സ്റ്റേഷനുകളിലും കാക്കനാട്ടെ വിബിസിനസ് സിറ്റിയിലോ കടമുറികള്‍ നല്‍കണം. കച്ചവട സ്ഥാപനങ്ങളില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ച് അവര്‍ക്ക് കെ.എം.ആര്‍.എല്‍ തൊഴില്‍ നല്‍കണം.

നിര്‍മാണ ഘട്ടത്തിലെ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാന്‍ പാരലല്‍ റോഡുകള്‍ ഒരുക്കണം. തമ്മനം ചക്കര പറമ്പ് - വെണ്ണല-.. പാലച്ചുട് ഈച്ചമുക്ക് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എത്തുന്ന പുതിയ റോഡ് പൂര്‍ത്തിയാക്കണം. പാലാരിവട്ടം ബൈപാസ് സിഗ്‌നല്‍ ജംങ്ഷന്‍ മുതല്‍ തൃക്കാക്കര ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ റോഡ്, മരോട്ടിച്ചോട്, എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ് റോഡ്, ചെമ്പ് മുക്ക് പാറക്കാട്ട് ടെമ്പിള്‍ കെന്നഡി മുക്ക് റോഡ്, പടമുഗള്‍ സാറ്റ് ലൈറ്റ് പാലച്ചുവട് റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. വെള്ളക്കെട്ട് ഒഴുവാക്കാന്‍ മികച്ച രീതിയില്‍ കാനകളും ഓടകളും നിര്‍മിക്കണം.

അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.വി, സന്തോഷ്, ഇ.എം.മജീദ്, റുക്കിയ മുഹമ്മദാലി, ജാന്‍സി ജോര്‍ജ്, ഷിഹാബ്, സോമി റജി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാജു, ട്രാക്ക് പ്രസിഡന്റ് കെ.എം.അബ്ബാസ്, ജനറല്‍ സെക്രട്ട റിസലീം കുന്നുംപുറം, പ്രോ ഗ്രാം ഓഫീസര്‍ ഷീബ, വ്യാപാരി വ്യവസായി പ്രതിനിധികളായ അസീസ് മൂലയില്‍, എന്‍.എ.അലി, പി.പി.അലിയാര്‍, രമണി ജോണ്‍സണ്‍, ഹനീഫ,അപ്പുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു.

Ernakulam
English summary
ernakulam-local-news kochi metro to kakkanadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X