Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍: ചെയർമാൻ രാജി സമർപ്പിച്ചു, രാജി സമയം അവശേഷിക്കെ!

കൂത്താട്ടുകുളം: ക്വത്താട്ടുകുളം നഗരസഭയുടെ രണ്ടാമത്തെ ചെയർമാൻ ബിജു ജോൺ ഇന്നലെ രാത്രി സെക്രട്ടറി രാജശ്രീ പി നായർ മുമ്പാകെ രാജി സമർപ്പിച്ചു.പ്രഥമ ചെയർമാനായിരുന്ന പ്രിൻസ് പോൾ ജോൺ രാജിവെച്ചൊഴിഞ്ഞപ്പേൾ ഒരു വർഷത്തേക്ക് നിയമിതനായ ചെയർമാൻ ബിജു ജോൺ ജൂൺ 22ന് രാജിവെക്കേണ്ടിയിരുന്നതാണ്.

2015ൽ നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മൽസരിച്ചു ജയിച്ച ബിജു ജോൺ, റോയി എബ്രാഹാം എന്നിവരുടെ പിന്തുണയോടെ 25 അംഗ നഗരസഭയിൽ 14 പേരുടെ ഭൂരിപക്ഷത്തിലാണ്. യു.ഡി.എഫ് ഭരണം നേടിയത്. മുൻ ഡി.സി.സി ജില്ലാ പ്രസിഡണ്ടായിരുന്ന വി.ജെ പൗലോസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് പ്രഥമ ചെയർമാനായി പ്രിൻസ് പോൾ, ജോണിന് ഒന്നര വർഷം വിമതരായി മൽസരിച്ചു ജയിച്ച ബിജു ജോണിന് ഒരു വർഷവും റോയി എബ്രാഹാമിന് ഒരു വർഷവും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും കൗൺസിലറുമായ പി.സി.ജോസിന് ബാക്കി കാലയളവ് ഒന്നര വർഷവും ചെയർമാൻ പദം എന്ന ധാരണയാണ് ഉണ്ടായത്. പ്രഥമ ചെയർമാന്റെ സമയം കഴിഞ്ഞിട്ടും മാറാതെ വന്നപ്പോൾ ചെയർമാൻ പദം ലഭിച്ചേ തീരു എന്ന നിലപാട് ബിജു ജോൺ സ്വീകരിച്ചതിനെ തുടർന്നാണ്. പ്രഥമ ചെയർമാൻ രാജി സമർപ്പിച്ചത്.

bijujohn-15

ധാരണ പ്രകാരം അടുത്ത ചെയർമാന് അർഹത റോയി എബ്രാഹാമിനാണ് എന്നാൽ റോയി എബ്രാഹാമിന് ഈ പദവി നൽകുന്നതിന് കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകൾക്കും ശക്തിയായ എതിർപ്പ് നിലനിൽക്കുകയാണ്. മൂന്നാം ടേണുകാരനായ റോയി എബ്രാഹാമിന് നൽകാതെ അവസാന ഒന്നര വർഷം ഭരണത്തിന് അർഹതപ്പെട്ട മണ്ഡലം പ്രസി ഡണ്ടു കൂടിയായ പി.സി.ജോസിന് നൽകാനാണ്. ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന നാടകം.

എന്നാൽ ബിജു ജോണിന ശേഷം അടുത്ത ഒരു വർഷത്തേക്ക് ധാരണ പ്രകാരം തനിക്ക് അവകാശപ്പെട്ട ചെയർമാൻ പദവി ത ര ണ മെ ന്ന ആവശ്യവുമായി റോയി എബ്രാഹം. 8-5-18 ൽ തന്നെ ഡി.സിസി പ്രസിഡണ്ടായ റ്റി.ജെ.വിനോദിനും നേതാക്കൾക്കും കത്തു നൽകിയിരുന്നു. കത്തിന്റെ പകർപ്പ് പത്രങ്ങൾക്കും നൽകിയിരിക്കുകയാണ്.
അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കിടാൻ കിടപിടികൂടുന്ന ഇത്തരം പ്രവണതക്കെതിരെ ജനങ്ങളിൽ ശക്തിയായ പ്രതിഷേധം നില നിൽക്കുകയാണ്. വരും ദിവസങ്ങളിൽ കൂത്താട്ടുകുളം കോൺഗ്രസിൽ ഉണ്ടായേക്കാവുന്ന സംഭവ വികാസങ്ങൾ പ്രതിപക്ഷവും നാട്ടുകാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പുതിയ ചെയർമാനെ തീരുമാനിക്കുന്നതോടൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ചും തീരുമാനം ഉണ്ടാകണമെന്നും മുൻ ചെയർമാനും കോൺഗ്രസ് മണ്ഡലം ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ പ്രിൻസ് പോൾ ജോൺ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+