പട്ടിക ജാതിക്കാർക്കുള്ള വ്യവസായ പാർക്ക്; ഭൂമി വാങ്ങിയത് ക്രമ വിരുദ്ധം, സിപിഐ പറവൂരിൽ മാർച്ച് നടത്തി
പറവൂർ: പട്ടികജാതി പട്ടിക വിഭാഗക്കാർക് വ്യവസായ പാർക്കു നിർമ്മിയ്ക്കുന്നതിനായി അരക്കോടി രൂപ ചെലവു ചെയ്തു ഉപയോഗിയ്ക്കാൻ കൊള്ളാത്ത 41 സെന്റ് ഭൂമി വാങ്ങിയത് ക്രമവിരുദ്ധമാണെന്ന ആഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവച്ച അഴിമതിക്കാരായ പറവൂർ നഗരസഭ ഭരണക്കാർക്കെതിരെ ക്രിമിനൽ നടപടികൾ വേണമെന്നാവശ്യപ്പെട്ടു സി പി ഐ പറവൂർ നഗരസഭ ഓഫീസിലേക്കു മാർച്ച് നടത്തി.
വാങ്ങിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അടുത്തുള്ള പറമ്പുകളിൽ നിന്നും ഒരടിയോളം താഴ്ചയിലാണ് ഈ ഭൂമി.5 സെന്റ് പുഴ പുറമ്പോക്കാണ്ട് .ബാക്കി ഭൂമിയിലേക്കു വഴിയില്ല.സംഭവത്തിൽ വൻ അഴിമതി നടന്നു.അഴിമതി നടത്തിയവർക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളണം.

സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു മാർച്ച് ഉദ്ഘാടനം ചെയ്തു.കമലാ സദാനന്ദൻ, കെ.എം.ദിനകരൻ, കെ.പി.വിശ്വനാഥൻ, രമശിവശങ്കരൻ, കൗൺസിലർമാരായ കെ.സുധാകരൻ പിള്ള, സുനിൽ സുകുമാരൻ, സി പി ഐ നേതാക്കളായ ഏ.കെ സുരേഷ് പി.എൻ.സന്തോഷ്, പി.ഡി.വർഗ്ഗീസുഡിവിൻ കെ.ദിനകരൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications