ഭീതിയോടെ കീരേലിമല കോളനി നിവാസികൾ; വീണ്ടും മണ്ണിടിച്ചിൽ, ഒന്നും ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥർ
കാക്കനാട്: ഭീതിയോടെ കഴിയുന്ന കീരേലിമല കോളനിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ശക്തമായ മഴയിലാണ് വീടുകള്‍ക്ക് പിന്നിലെ മണ്‍തിട്ട ഇടിഞ്ഞുവീണത്. മഴ ശക്തിപ്രാപിച്ചതോടെ കീരേലിമല 21 കോളനിയില്‍ മലപോലെ ഉയര്‍ന്ന് നില്‍ക്കുന്ന മണ്‍തിട്ടയില്‍ നിന്ന് മണ്ണിടിഞ്ഞു വീണതോടെ ഭീതിയിലാണ് കോളനിയിലെ കുട്ടികളും സ്്ത്രീകളും.
കോളനിയിലെ വീടുകളോട് ചേര്‍ന്നുള്ള വന്‍ മണ്‍തിട്ട വര്‍ഷക്കാലത്താണ് കോളിനി നിവാസികളുടെ ഉറക്കം കെടുത്തുന്നത്. ജീവന്‍ അപടത്തിലായ കോളനി നിവാസികളില്‍ നിന്ന് എല്ലാവര്‍ഷവും മുറവിളി ഉയരുന്നുണ്ടെങ്കിലും അധികാരികള്‍ സമാധനപ്പെടുത്തി കാലം കഴിക്കുന്നതല്ലാതെ പ്രശ്‌നത്തിന് പരാഹാരമാകുന്നില്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് കുഴിയിലാണു കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.

കോളനിലെ കുടുംബങ്ങളെല്ലാം തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ക്ക് തൊട്ടടുത്താണു ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ ഭിത്തി ഉയര്‍ന്നു നില്‍ക്കുന്നത്. മലയുടെ മുകളില്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞു വീണാല്‍ വന്‍ ദുരന്തത്തിനാണ് സാധ്യത. മുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന പാഴ്മരങ്ങളില്‍ കാറ്റ് പിടിച്ചാലും മരങ്ങളോടൊപ്പം മണ്ണിടിച്ചല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
26 കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മുന്‍ എംഎല്‍എ ബെന്നിബഹ്നാന്‍ വികസന ഫണ്ടില്‍ നിന്ന് 1.65 കോടി രൂപ സംരക്ഷണ മതില്‍ നിര്‍മാണത്തിന് അനുവദിച്ചെങ്കിലും പദ്ധതി നടപ്പിലായില്ല. ആറേഴ് വര്‍ഷം മുമ്പ് അനുവദിച്ച ഫണ്ട് പിന്നീട് കരിങ്കല്‍ ഭിത്തി നിര്‍മാണത്തിന് തികയുന്നതല്ലെന്ന് തൊടുന്യായം പറഞ്ഞു അധികൃതര്‍ പദ്ധതി നടപ്പിലാക്കിയില്ല.
കരിങ്കല്‍ വില കൂടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. അന്ന് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ഇപ്പോള്‍ കരിങ്കല്‍ ഭിത്തി നിര്‍മാണം നടത്താനുള്ള തീരുമാനമാണ് നഗരസഭക്ക് വെല്ലുവിളി. മഴ ശക്തമായതോടെ കോളനി നിവാസികളുടെ ജീവനു ഭീഷണി ഉയര്‍ന്നതോടെയാണ് പഴയ പദ്ധതിയുടെ ഫയല്‍ നഗരസഭ അധികൃതര്‍ പൊടി തട്ടിയെടുക്കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളിലും കോളനിയില്‍ മണ്ണിടിച്ചല്‍ ഭീഷണി ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. എല്ലാവര്‍ഷവും മഴക്കാലമാകുന്നതോടെ ജീവന്‍ അപകടത്തിലാകുന്ന കോളനി നിവാസികളുടെ മുറവിളി ഉയരുമ്പോള്‍ സംരക്ഷണ മതികെട്ടമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കാറുണ്ടെങ്കിലും വര്‍ഷങ്ങളായി പ്രശ്‌ന പരിഹാരമില്ല. 20 അടി ഉയരത്തില്‍ മതില്‍ കെട്ടാന്‍ ആവശ്യമായ കരിങ്കല്ല് വില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ നിര്‍മാണ ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമനയുടെ വിശദീകരണം.












Click it and Unblock the Notifications