• search

ദുരിതാശ്വാസ ക്യാംപിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കാസർകോട് സ്വദേശി പിടിയിൽ

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ആലുവ: മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാസർകോട് സ്വദേശിയായ വൊളന്‍റിയർ പൊലീസ് പിടിയിലായി. ബാട്ടൂർ വില്ലെജ് അങ്ങാടിമുകൾ കൾക്കാർ വീട്ടിൽ അഹമ്മദ് മുൻസിർ (20)യാണ് അറസ്റ്റിലായത്. വെള്ളപ്പൊക്കത്തെ തുടർന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാംപിലാണ് മാതാപിതാക്കൾക്കൊപ്പം ബാലിക കഴിഞ്ഞിരുന്നത്.

    ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ

    ആലുവ പറവൂർ കവലയിലെ ഒരു ബേക്കറിയിൽ ജീവനക്കാരനായ പ്രതി ക്യാംപിൽ വൊളന്‍റിയറായി എത്തിയിരുന്നു. ഇതിനിടയിൽ പ്രതി കുട്ടിയുമായി പരിചയം നടിച്ച് കൂടി. ക്യാംപ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പ്രതി കുട്ടിയെ കയറിപിടിക്കുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതി നാട്ടിലേക്ക് പോയതിനാൽ പിടികൂടാനായില്ല.

    Munseer

    ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി തിരികെ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂർ കവലയിൽ തന്നെ ബേക്കറി ഉടമ ജീവനക്കാർക്കായി വാടകക്കെടുത്തിട്ടുള്ള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. ആലുവ സി.ഐ വിശാൽ ജോൺസൺ, എസ്.ഐമാരായ എം.എസ്. ഫൈസൽ, സെബാസ്റ്റ്യൻ, അബ്ദുൾ അസീസ്, വനിതാ സിപിഒ ഷൈജാ ജോർജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

    Ernakulam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Ernakulam Local News about man arrested for molesting case

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more