എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടാഞ്ചേരി മഹാജനവാടി കെട്ടിടം അപകടാവസ്ഥയില്‍: താമസക്കാര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ്

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ മഹാജനവാടി കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് മാറി താമസിക്കാന്‍ താമസക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്. പോകാനിടമില്ലെന്ന് താമസക്കാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാ ജനവാടി കെട്ടിടത്തില്‍ പതിനാറോളം കുടുംബങ്ങളാണ് എതു സമയവും അപകടവും പ്രതീക്ഷിച്ച് ഭയാശങ്കയോടെ കഴിഞ്ഞു വരുന്നത്. ഹാജി അഹമദ് ഇബ്രാഹിം സേട്ട് ട്രസ്റ്റിന്റെതാണ് കെട്ടിടം. ദശാബ്ദങ്ങളായി കെട്ടിടത്തില്‍ തലമുറകളായി കഴിഞ്ഞുവരികയാണ് കുടുംബങ്ങള്‍. തീരെ വരുമാനം കുറഞ്ഞ ഇവര്‍ക്ക് ജീവന്‍ പണയം വെച്ചു കഴിയുന്ന ഈ കെട്ടിടത്തില്‍ നിന്നും മാറി താമസിക്കണമെന്നുണ്ടെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ആ ആഗ്രഹം ഉള്ളിലൊതുക്കി കഴിയുകയാണ്. മഴ പെയ്താല്‍ വെള്ളം വീടിനകത്താണ്. ഓടിനു താഴെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഷെഡ് പോലെ കെട്ടിയാണ് ദേഹത്ത് വെള്ളം വീഴാതിരിക്കാന്‍ ഇവര്‍ കഴിഞ്ഞുകൂടുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈകെട്ടിടം മൊത്തം ദ്രവിച്ചു നില്‍ക്കുകയാണ് ഒന്നാം നിലയിലെ തറ ജീര്‍ണ്ണിച്ചു പലകകള്‍ മാത്രമായിരിക്കയാണ്. അഞ്ചു വര്‍ഷം മുന്‍പ് മുകളിലെ നിലയിലെ ബാത്ത് റൂമില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കെട്ടിടം ഭാഗീകമായി ഇടിഞ്ഞു റോഡിലേക്ക് വീണിരുന്നു. ഭവനരഹിതര്‍ക്കായി മാറി വരുന്ന സര്‍ക്കാറുകള്‍ ഓരോ കാലത്തും ഓരോ പദ്ധതികള്‍ കൊണ്ടുവരുമെങ്കിലും ഏതു സമയവും നിലംപൊത്താറായ ഈ കെട്ടിടത്തില്‍ കഴിയുന്ന ഒരാള്‍ക്ക് പോലും സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

mahajanavadi-

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിയാഘോഷിച്ച് നടത്തിയ സീറോ ലാന്റ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭവന രഹിതരുളള മട്ടാഞ്ചേരിയില്‍ ഒരാളെ പോലും പരിഗണിച്ചില്ലായെന്നതാണ് വസ്തുത. ഈ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയും എങ്ങിനെയായിരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും നോട്ടീസ് കൈപറ്റിയതോടെ ഇനി തങ്ങള്‍ എവിടെ പോകുമെന്ന ആശങ്ക പേറി നടക്കുകയാണ് കുടുംബാംഗങ്ങള്‍. ഇതിനിടെ പ്രതിഷേധവുമായി വിവിധ സംഘടനകളും എത്തിയിട്ടുണ്ട്. ബദല്‍ സംവിധാനം ഒരുക്കി മാത്രമേ ഇവരെ മാറ്റാവു എന്നാണ് സംഘടനകള്‍ വാദിക്കുന്നത്. പേടിയോടെയാണെങ്കിലും തലചായ്ക്കാനുള്ള സൗകര്യം ഇല്ലാതാക്കരുതെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. അതേസമയം ഇവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികള്‍ നഗരസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഇവരെ ഇറക്കി വിടുകയല്ല പകരം അപകടം ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി.ആംബ്രോസ് പറഞ്ഞു. ഇവരെ ലൈഫ് പദ്ധതിയില്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ernakulam
English summary
ernakulam local news mattanchery mahajanavadi building.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X