എലിപ്പനി; പ്രതിരോധ മരുന്നിനും മെഡിക്കല്‍ ക്യാമ്പിലും തിരക്കേറുന്നു
മൂവാറ്റുപുഴ: എലിപ്പനി പടര്‍ന്ന് പിടിയ്ക്കുകയാണന്ന പ്രചരണം ഊര്‍ജ്ജിതമായതോടെ പ്രതിരോധ മരുന്നിനും മെഡിക്കല്‍ ക്യാമ്പിലും തിരക്കേറുന്നു. മൂവാറ്റുപുഴയിലും, സമീപപ്രദേശങ്ങളിലെയും ആശുപത്രികളിലായി 40-ഓളം പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മേഖലയില്‍ ഇതുവരെയും എലിപ്പനി സ്ഥിതീകരിച്ചിട്ടില്ല.
വെള്ളപൊക്ക ദുരിത ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രതിരോധ മരുന്നിന് ആവശ്യക്കാര്‍ ഏറുകയാണ്. വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

പ്രദേശത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കിണറുകള്‍ ശുചീകരിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ഇതിനായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കിണറുകള്‍ ശുചീകരിച്ചത്. കിണറുകളില്‍ രണ്ടാംഘട്ട ക്ലോറിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കമായിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രതിരോധ മരുന്നുകളുടെ വിതരണവും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതോടൊപ്പം തന്നെ മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധ മരുന്ന് വിതരണത്തിനോട് ആദ്യകാലങ്ങളില്‍ ജനങ്ങള്‍ വിമുഖത കാട്ടിയെങ്കിലും, ഇപ്പോള്‍ പ്രതിരോധ മരുന്നുകള്‍ ആവശ്യക്കാര്‍ ഏറെയാണന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മെഡിക്കല്‍ ക്യാമ്പുകളിലും നിരവധി പേരാണ് പ്രതിരോധ മരുന്നുകളും മറ്റും വാങ്ങുന്നതിനെത്തുന്നത്. ഇതിന് പുറമെ വെള്ളപൊക്ക ബാധിത മേഖലകളില്‍ 50-വീടുകള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകനെ ചുമതലപ്പെടുത്തിയുള്ള ശ്രദ്ധ പദ്ധതിയ്ക്കും തുടക്കമായിട്ടുണ്ട്. ഇവര്‍ വീടുകളിലെത്തി പ്രതിരോധ മരുന്നുകളും ബോധവല്‍ക്കരണവും നടത്തും. പനി അടയ്ക്കമുള്ള സാംഗ്രമീക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications