കുഴുപ്പിള്ളി ബീച്ചില്‍ കടലില്‍ കാണാതായ യുവാക്കളുടെ ജഡം കിട്ടി; മൃതശരീരങ്ങള്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു
പറവൂര്‍: കടലില്‍ കാണാതായ രണ്ടു യുവാക്കളുടെയും ജഡം നായരമ്പലത്ത നിന്നും പുതുവൈപ്പിനില്‍ നിന്നും കണ്ടെടുത്തു. മൃതശരീരങ്ങള്‍ പറവൂര്‍ താലൂക്കു ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. അയ്യപ്പദാസിന്റെ മൃതശരീരം ചെറായി പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.ആക്ഷിഖിന്റെ ജഡം നായരമ്പലം ജുമാ മസ്ജിദിലെ കമ്പറിസ്ഥാനില്‍ കബറടക്കി.
ഒട്ടേറെ വിനോദ സഞ്ചാരികളെത്തുന്ന കുഴുപ്പിള്ളി ബി യില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിയ്ക്കുന്നത്. ഞായറാഴ്ചകളിലും മറ്റു ഇവിടെ വലിയ തിരക്കാണു ഭവപ്പെടുന്നത്. അപകടം പതിയിരിയ്ക്കുന്ന ഒട്ടേറെ മേഖലകള്‍ ഈ ബി ചിലുണ്ടു.

അപകട സാദ്ധ്യതയുളളിടങ്ങളില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡുപ്പോലും വച്ചിട്ടില്ല. മുന്നറിയപ്പ് ബോര്‍ഡുകള്‍ വയ്ക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനോട് പഞ്ചായത്താവശ്യപ്പെട്ടു.ഈ അപകടം നടന്ന തിന് ശേഷമാണ് പഞ്ചായത്ത് ആവശ്യമുന്നയിച്ചത്. മരിച്ച അയ്യപ്പദാസിന്റെ അമ്മ തനു ജ.സഹോദരി ശ്രീദേവി.ആഷിഖിന്റെ മാതാവു ഫാത്തിമ ബീവി.സഹോദരിമാര്‍ ആക്ഷിത,ആഷിന.












Click it and Unblock the Notifications