ചെമ്പറക്കിയില്‍ യുവതിയെ കൊന്ന കേസ്: മാര്‍ത്താണ്ഡം സ്വദേശി അറസ്റ്റില്‍, മൃതദേഹം അഴുകിയ നിലയില്‍!
പെരുമ്പാവൂര്‍: ചെമ്പറക്കിയില്‍ യുവതിയെ കൊന്ന കേസില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ബാബു എന്ന് വിളിക്കുന്ന അയ്യപ്പനെ (61) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചെമ്പറക്കിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്്ച്ചയാണ് അടിമാലി പുറംപോക്കില്‍ താമസിക്കുന്ന രാജമ്മയുടെ മകള്‍ ബിന്ദുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വികൃതമായിരുന്നു. മുറിയില്‍ താമസിച്ചിരുന്ന ബാബു മൂന്നാഴ്ച്ച മുമ്പാണ് ബിന്ദുവിനെ കൂടെ കൂട്ടിയത്. ഇക്കഴിഞ്ഞ 18 ന് മുറിയില്‍ വച്ച് ലൈംഗിക തൊഴിലാളിയായിരുന്ന ബിന്ദുവും അയ്യപ്പനും മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് നടന്ന അടിപിടി കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നും പട്ടിണി കിടന്നും രണ്ട് ദിവസത്തിന് ശേഷമാണ് ബിന്ദു മരണപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.

മൃതദേഹം ഉറുമ്പരിച്ചതോടെ കീടനാശിനി ചോക്ക്് ഉപയോഗിച്ച് മുറിയില്‍ വരച്ചിരുന്നു. നാലാം ദിവസം മുറി ഉടമ ഇവിടം ദുര്‍ഗന്ധം വമിക്കുന്നതായി ബാബുവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ബിന്ദുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടിടുകയായിരുന്നു. ഉടമസ്ഥന്റെ കയ്യില്‍ ബാബുവിന്റെ യാതൊരു വിധ രേഖകളോ ഫോണ്‍ നമ്പറുകളോ ഇല്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സമീപത്തെ കടയില്‍ നിന്നും ലഭിച്ച ബാബുവിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി ഇയാളെ കോതമംഗലത്ത് നിന്നും അറസ്റ്റ് ചെയ്തത്. അന്ന് ഉപയോഗിച്ച ആയുധവും വസ്ത്രവും മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായരിന്റെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡിവൈ എസ് പി ജി.വേണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.












Click it and Unblock the Notifications