ദേശ് ശക്തി മംഗലാപുരത്ത് അടുപ്പിച്ചു; വിദേശ കപ്പലുകളും നിരീക്ഷണത്തിൽ
കൊച്ചി: ഓഷ്യാനിക് ബോട്ടിൽ ഇടിച്ചതെന്നു സംശയിക്കുന്ന ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ചരക്ക് കപ്പൽ "എംവി ദേശ് ശക്തി' കർണാടകയിലെ ന്യൂ മാംഗ്ളൂർ തുറമുഖത്ത് നങ്കൂരമിട്ടു. ചെന്നൈയിൽനിന്ന് ഇറാക്കിലെ ബസ്ര തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പലിന്റെ അധികൃതർ അപകടത്തെക്കുറിച്ചറിയില്ലെന്ന നിലപാടിലാണെങ്കിലും കോസ്റ്റ് ഗാർഡിന്റെയും ഡയറക്റ്റർ ജനറൽ ഒഫ് ഷിപ്പിങ്ങിന്റെയും നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച രാത്രി നങ്കൂരമിട്ടത്.
മറൈൻ മർക്കന്റൈൽ വകുപ്പ് അധികൃതർ കപ്പൽ പരിശോധിക്കും. ദേശ് ശക്തിയാണോ ഇടിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ലൈബീരിയൻ കപ്പൽ ഉൾപ്പെടെ മൂന്നു വിദേശ കപ്പലുകൾ കൂടി നിരീക്ഷണത്തിലുണ്ട്. ഇവ മുംബൈ തുറമുഖത്ത് അടുക്കാൻ നിർദേശം നൽകി.

അപകടം നടക്കുമ്പോൾ സമീപത്തു കൂടി കടന്നു പോയ കപ്പലുകളാണിവ. കൊച്ചി എംഎംഡി പ്രിൻസിപ്പൽ ഓഫിസർ അജിത് കുമാർ സുകുമാരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കപ്പലുകൾ പരിശോധിച്ച ശേഷമെ ഇക്കാര്യത്തിൽ കൃത്യത വരൂ.












Click it and Unblock the Notifications